കരുതൽ 2026: വൈക്കത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 12ന്
വൈക്കം: കരുതൽ 2026 - വി കെയർ ഫോർ വൈക്കം' (We Care for Vaikom) സംരംഭത്തിന്റെ ഭാഗമായി വൈക്കം തോട്ടകം എ.ഡി.എച്ച് കെയർ ക്ലിനിക്കിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 12നാണ് ക്യാമ്പ്. രാവിലെ 8:30 മുതൽ രാത്രി 8:00 വരെ നീളുന്ന ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം പൊതുജനങ്ങൾക്ക് തികച്ചും സൗജന്യമായി ലഭ്യമാകും.
ക്യാമ്പിൽ ലഭ്യമായ പ്രധാന സേവനങ്ങൾ:
- ജനറൽ പ്രാക്ടീഷണർ: പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം (BP), മറ്റ് ജീവിതശൈലി രോഗങ്ങൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങൾക്കുള്ള (NCD) പരിശോധനയും കൺസൾട്ടേഷനും.
- ശിശുരോഗ വിഭാഗം: കുട്ടികളിലെ അമിതവണ്ണം (Childhood Obesity) തടയുന്നതിനായുള്ള പരിശോധനകൾ, വളർച്ചാ വിലയിരുത്തൽ, ആരോഗ്യകരമായ ഭക്ഷണക്രമ നിർദേശങ്ങൾ, ജീവിതശൈലി മാർഗനിർദ്ദേശങ്ങൾ.
- ഗൈനക്കോളജി വിഭാഗം: ഹോർമോൺ അസന്തുലിതാവസ്ഥ, പി.സി.ഒ.എസ് (PCOS/PCOD), ക്രമരഹിതമായ ആർത്തവം തുടങ്ങി സ്ത്രീകൾ നേരിടുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിശോധനയും കൺസൾട്ടേഷനും.

ക്യാമ്പിലേക്കുള്ള പ്രവേശനം മുൻകൂട്ടിയുള്ള ബുക്കിംഗിലൂടെ മാത്രമായിരിക്കും. താല്പര്യമുള്ളവർ നേരത്തെ തന്നെ പേര് രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി:
- സ്ഥലം: എ.ഡി.എച്ച് കെയർ ക്ലിനിക്, വടക്കേകരിയിൽ അർക്കേഡ്, തോട്ടകം, വൈക്കം.
- ഫോൺ നമ്പർ: +91 79070 43460, +91 79070 18286.
Comments ()