തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്; ഡൽഹിയിൽ കനത്ത പോലീസ് സുരക്ഷ
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യാ' സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് ഡൽഹിയിൽ നടക്കുന്നു. ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയമുയർത്തി പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തുന്ന ഈ മാർച്ചിന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ നേതൃത്വം നൽകുന്നുണ്ട്.
മാർച്ച് ആകാശവാണി ഭവന് മുന്നിൽ തടഞ്ഞു. ഇപ്പോൾ പ്രതിപക്ഷം റോഡിൽ കുത്തിയിരുന്ന് സമരം നടത്തുന്നു.

കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിക്ഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധത്തെത്തുടർന്ന് ക്രമസമാധാനം നിലനിർത്തുന്നതിനായി ഡൽഹിയിൽ 3,000-ത്തിലധികം പോലീസുകാരെയും വിവിധ കമ്പനി സേനകളെയും ഉൾപ്പെടുത്തി വൻ പോലീസ് സന്നാഹത്തെയാണ് അധികൃതർ വിന്യവിച്ചിരിക്കുന്നത്.
Comments ()