Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ

ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ

ആലപ്പുഴ: പുന്നമടയിലെ ആവേശപ്പോരിന് 71 കളിവള്ളങ്ങള്‍ എത്തുന്നു. അതിൽ 22 ചുണ്ടന്‍ വള്ളങ്ങളും തുഴയെറിയും. 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിലാണ് ആവേശ തുഴയെറിഞ്ഞ് വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ മാറ്റുരക്കുന്നത്. ചുരുളന്‍- രണ്ട്, ഇരുട്ടുകുത്തി എ- മൂന്ന്, ഇരുട്ടുകുത്തി ബി-പതിനാറ്, ഇരുട്ടുകുത്തി സി- പതിനാല്, വെപ്പ് എ- അഞ്ച്, വെപ്പ് ബി- നാല്, തെക്കനോടി തറ- ഒന്ന്, തെക്കനോടി കെട്ട്- നാല് എന്നിങ്ങനെയാണ് ചുണ്ടനൊഴികെ മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ കണക്ക്.

തലവടി ചുണ്ടന്‍ ( കൈനകരി വില്ലേജ് ബോട്ട് ക്ലബ്)
വീയപുരം ചുണ്ടന്‍ (യു.ബി.സി കൈനകരി എഫ്.സി)
അരോമ-1(അരോമ ബോട്ട് ക്ലബ്)
മേല്‍പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
ചെറുതന ചുണ്ടന്‍ (നാട്ടകം ബോട്ട് ക്ലബ്)
പുണ്യാളൻ നിരണം (കുമരകം ടൌൺ ബോട്ട് ക്ലബ്ബ്)
നടുഭാഗം (പി..ബി.സി പുന്നമട, എൻ.സി.എഫ്.സി ബോട്ട് ക്ലബ്)
കരുവാറ്റ (ജി.എൽ.സി ബോട്ട് ക്ലബ്, ചെറുതന)
വെള്ളംകുളങ്ങര (എസ്.എച്ച്. ബോട്ട് ക്ലബ്)
ജവഹര്‍ തായങ്കരി (നാട്ടകം ഫാൻസ് ബോട്ട് ക്ലബ്)
സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്)
നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)
ആയാപറമ്പ് വലിയ ദിവാന്‍ജി (വലിയ ദിവാൻജി ബോട്ട് ക്ലബ്). ആനാരി (ആനാരി ബോട്ട് ക്ലബ്)
ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്)
കാരിച്ചാല്‍ ചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്-ടി.ബി.സി)
ആയാപറമ്പ് പാണ്ടി (ഐ.ബി.ആർ.എ കൊച്ചിൻ)
കരുവാറ്റ ശ്രീ വിനായകൻ (കെ.ടി.ബി.സി ഫാൻസ് ക്ലബ് )
ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം)
ആലപ്പാട് ചുണ്ടൻ (സെൻറ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര)
പായിപ്പാടന്‍ 2 (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
പാർഥൻ (ജൂനിയർ കൈനകരി ബോട്ട് ക്ലബ്) എന്നിവയാണ് മത്സരത്തിന് രജിസ്ട്രർ ചെയ്തിരിക്കുന്ന ചുണ്ടൻ വള്ളങ്ങൾ ചുണ്ടനും ഇരുട്ടു കുത്തിയുമൊക്കെ ഓളപ്പരപ്പിലെ ആവേശമാകാൻ ഇനി പന്ത്രണ്ട് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും