Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

എൻ.എസ്.കെ ഉമേഷ് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമനം

എൻ.എസ്.കെ ഉമേഷ് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമനം

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറൽ എൻ.എസ്.കെ ഉമേഷിന് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമനം. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജനറലുടെ അധിക ചുമതലയിൽ തുടരുന്നതിന് പുറമെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ചുമതലയും വഹിക്കും. അഡീഷണൽ സെക്രട്ടറി രാജേഷ് സി.ആർ ആണ് ഉത്തരവ് ഇറക്കിയത്.

2023 മാർച്ച് മുതൽ 2025 ഓഗസ്റ്റ് വരെ എറണാകുളം കളക്ടറായിരുന്നു എൻ.എസ്.കെ ഉമേഷ്. വയനാട് സബ് കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2018-ലെ മഹാപ്രളയ കാലത്ത് വയനാട്ടിൽ അദ്ദേഹം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും