Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

തുരുത്തുമ്മ കെറുപ്പുന്ന ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവം

വൈക്കം: തുരുത്തുമ്മ കെറുപ്പുന്ന ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച്ച 11:30ന് സര്‍പ്പത്തിന് ഭസ്മക്കളം, വൈകിട്ട് 7:30ന് പൊടിക്കളം, പുലര്‍ച്ചെ 4ന് കൂട്ടക്കളം തുടര്‍ന്ന് പൊങ്ങും നൂറും എന്നീ ചടങ്ങുകള്‍ നടത്തും. തിങ്കളാഴ്ച്ച പുലര്‍ച്ചെ നടതുറപ്പ്, ഗണപതിഹോമം തുടര്‍ന്ന് 11ന് ഗന്ധര്‍വന്‍പാട്ടും ഭസ്മക്കളവും നടക്കും. കെറുപ്പുന ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചടങ്ങ്. വൈകിട്ട് 7:30ന് ഗന്ധര്‍വന്‍പാട്ട്, പൊടിക്കളം, പുലര്‍ച്ചെ 4ന് കൂട്ടക്കളം എന്നിവ നടക്കും. ചൊവ്വാഴ്ച്ച 12ന് അന്നദാനം, വൈകിട്ട് 6:30ന് വഴിപാട് താലപ്പൊലി, രാത്രി 9ന് കരോക്കെ ഗാനമേള നടക്കും. ബുധനാഴ്ച്ച രാവിലെ ഗണപതിഹോമം, 12ന് അന്നദാനം, വൈകിട്ട് 7:30ന് ദേശതാലപ്പൊലി, രാത്രി 9ന് ആമലവെട്ട് എന്നിവ നടക്കും. വ്യാഴാഴ്ച്ച പത്താമുദയ മഹോത്സവം ആഘോഷിക്കും. രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8ന് പഞ്ചവിംശ്വതി കലശപൂജ, 10ന് കരോക്കെ ഗാനമേള, ഉച്ചയ്ക്ക് 12ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6ന് ദേശാതാലപ്പൊലി, 8ന് ഭഗവതികളം, 8:30ന് ഫ്യൂഷന്‍ കൈകൊട്ടിക്കളി, രാത്രി 9ന് ചിന്തുപാട്ട് തുടര്‍ന്ന് വടക്കുപുറത്തുഗുരുതിയും നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും