Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്​റ്റ് ചെയ്യണം: വേലൻ മഹാജനസഭ

നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്​റ്റ് ചെയ്യണം: വേലൻ മഹാജനസഭ
നിതിൻ രാജിൻ്റെ മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള വേലൻ മഹാജനസഭ വൈക്കം താലൂക്ക് പ്രതിഷേധ പ്രകടനവും സമ്മേളനവും സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ.മണിയൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജാതി അധിക്ഷേപം മൂലം ആത്മഹത്യ ചെയ്ത കണ്ണുരിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിതിൻരാജ് ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിന്റെ പിന്നിലുള്ള മുഴുവൻ പ്രതികളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകാൻ നടപടി ആവശ്യപ്പെട്ട് കേരള വേലൻ മഹാജനസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം ടൗണിൽ പ്രതിഷേധം പ്രകടനം നടത്തി.

സത്യാഗ്രഹ സ്മാരക ഹാളിന്റെ മുന്നിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ. മണിയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.മുരളി, വനിതാ വിഭാഗം താലൂക്ക് വൈസ് പ്രസിഡന്റ് കെ.കെ. ഉഷ, സെക്രട്ടറി സൗമ്യ, സരോജിനി പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും