Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പരേഡിലേക്ക് 'അപ്രതീക്ഷിത അതിഥി'

പരേഡിലേക്ക്  'അപ്രതീക്ഷിത അതിഥി'

തിരുവനന്തപുരം: പോലീസ് ട്രെയിനിങ് കോളേജിലെ പരിശീലന ഗ്രൗണ്ടിലാണ് സംഭവം. പരേഡിൽ മുഴുകിയിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ഒരു പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. പാമ്പിനെ കണ്ടതോടെ പരിശീലനം വിട്ട് ഉദ്യോഗസ്ഥര്‍ ചിതറിയോടി. അച്ചടക്കത്തോടെ നീങ്ങിയിരുന്ന പോലീസുകാരെ നിമിഷനേരം കൊണ്ട് 'ഓള്‍ ഔട്ട്' ആക്കാന്‍ ആ വിരുതന് സാധിച്ചു. കുറച്ചു നേരം ഗ്രൗണ്ട് അടക്കിവാണ പാമ്പിനെ പിന്നീട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത് ആള്‍ വെറുമൊരു ചേരയാണ്! വിഷമില്ലെന്ന് ഉറപ്പായതോടെയാണ് പലര്‍ക്കും ശ്വാസം നേരെ വീണത്. എങ്കിലും ആ കുറച്ചു സമയം ഉദ്യോഗസ്ഥര്‍ അനുഭവിച്ച ടെന്‍ഷന്‍ ചില്ലറയൊന്നുമല്ല.

ഇതാദ്യമായല്ല പാമ്പ് പോലീസിനെ പരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം കായംകുളത്ത് പോലീസ് സ്റ്റേഷന്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിനുള്ളിലും ഒരു പാമ്പ് സുഖമായി ഇരിപ്പുറപ്പിച്ചിരുന്നു. സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ മാളങ്ങളിലെ ചൂട് സഹിക്കാനാവാതെ പാമ്പുകള്‍ തണുപ്പ് തേടി ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും