Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പരുത്തുംമുടി ശ്രീനാരായണ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മീനം മൂന്ന് മഹോത്സവം

വൈക്കം: പരുത്തുംമുടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മീനം മൂന്ന് മഹോത്സവം 14 മുതൽ 18 വരെ നടത്തും.  14ന് 8.30ന്  കലശാഭിഷേകം, 9.30ന് ശാസ്താവിന്  നെയ്യഭിഷേകം, ശനീശ്വരപൂജ, 9ന് ഉത്സവ വിഭവ  സമർപ്പണം,  തുടർന്ന് തിരുനടയിൽ പറ നിറയ്ക്കൽ, തുലാഭാരം, 10.30ന് സർപ്പങ്ങൾക്ക് തളിച്ചുകൊടുക്കൽ, 6.30ന്  ദീപാരാധന, ദീപക്കാഴ്ച, വൈകിട്ട് 7ന് ശരവണകലാമണ്ഡപത്തിൽ  കലാപരിപാടികളുടെ ഉദ്ഘാടനം.  ക്ഷേത്രം പ്രസിഡന്റ് കെ. ചന്ദ്രഹാസൻ  ഭദ്രദീപപ്രകാശനം നിർവ്വഹിക്കും. തുടർന്ന് ഭജനമണ്ഡലി, 8.30ന്  ഫ്യൂഷൻ  തിരുവാതിര, 9ന് നൃത്തനൃത്ത്യങ്ങൾ. 15ന് 7ന് ഭാഗവതപാരായണം, 9ന്  കലശാഭിഷേകം, 9.15ന്  ഭാഗവതപാരായണം, 5.30ന് സായി ഭജൻസ്, 6.30 മുതൽ ദീപാരാധന, ദീപക്കാഴ്ച, 7മുതൽ തിരുവാതിര ഫ്യൂഷൻ, 9ന് ഫ്യൂഷൻ തിരുവാതിര. 16ന് കാവടി മഹോത്സവം. 7.30ന് പാൽക്കാവടി വരവ്, 9ന്  പാൽക്കാവടി  അഭിഷേകം,  9.30ന് നടയ്ക്കൽ പറനിറയ്ക്കൽ, തുടർന്ന് ശാസ്താപൂജ, വൈകിട്ട് 4ന് ഭസ്മക്കാവടി വരവ്, 7 മുതൽ  സങ്കീർത്തന ഭജനമണ്ഡലി, 8 മുതൽ കാവടി അഭിഷേകം. 17ന് 7ന് ഭാഗവതപാരായണം, 10ന്  നാരായണീയ പാരായണം, 12.45ന് മഹാപ്രസാദം ഊട്ട്, 5.30ന് ദേശതാലപ്പൊലി, 6.30ന് ദേവിക്ക് പറ നിറയ്ക്കൽ, രാത്രി 7ന് തൊടുപുഴ ലോഗോ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. 18ന് 9.30ന് ഭജന, 12.45ന് മഹാ അന്നദാനം, 6 മുതൽ ദീപാരാധന, ദീപക്കാഴ്ച, കർപ്പൂരക്കാഴ്ച, തുടർന്ന് പുഷ്പാഭിഷേകം, 7.15 മുതൽ വിളക്കിന് എഴുന്നള്ളിപ്പ്, 7 മുതൽ ഭക്തിഗാനമേള, രാത്രി 9 മുതൽ ഫ്യൂഷൻ തിരുവാതിര.  

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും