പത്മഭൂഷൻ അവാർഡ് സമുദായത്തിന് ലഭിച്ചത്: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പത്മഭൂഷൻ അവാർഡ് സമുദായത്തിന് ലഭിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ. സീറോ ആയ എന്നെ ഹീറോ ആക്കിയത് സമുദായമാണ്. നായർ മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് വേണ്ടത്. മുസ്ലിം ലീഗിനെയാണ് വിമർശിച്ചത് സമുദായത്തെ അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ ട്രസ്റ്റ് യോഗത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവന. സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനുമാണ്. കേവലം നായർ ഈഴവ ഐക്യമല്ല ലക്ഷ്യമെന്നും വെള്ളാപ്പള്ളി. എൻ.എസ്.എസ് ഐക്യം പാളിയതിൽ വിഷമവും പ്രതിഷേധവും ഇല്ലെന്നും എസ്.എൻ. ട്രസ്റ്റ് യോഗത്തിൽ വെള്ളപ്പള്ളി നടേശൻ പറഞ്ഞു.