|
Loading Weather...
Follow Us:
BREAKING

പുഴയറിവുകൾ കോർത്തിണക്കി കുട്ടികളുടെ ജലപഠന യാത്ര

പുഴയറിവുകൾ കോർത്തിണക്കി കുട്ടികളുടെ ജലപഠന യാത്ര
മറവന്തുരുത്ത് സർക്കാർ യു.പി. സ്കൂൾ കുട്ടികൾ നടത്തിയ ജലപഠനയാത്ര

വൈക്കം: പുഴയമ്മയെ അറിയാൻ ഒരു സ്കൂൾ കുട്ടികളുടെ ജലപഠന യാത്ര. മറവന്തുരുത്ത് സർക്കാർ യു.പി. സ്കൂളാണ് ഈ യാത്ര സംഘടിപ്പിച്ചത്.

0:00
/2:05

മറവന്തുരുത്ത് എന്ന ഗ്രാമത്തെ ചുറ്റിയൊഴുകുന്ന പുഴക്ക് അമ്മയുടെ സ്ഥാനം ഉണ്ടെന്നും അത് നാടിന്റെ ഉത്ഭവവും സംസ്കാരവും ജീവിതവുമായി ഉള്ള ബന്ധം കുട്ടികൾക്ക് നേരിട്ട് അറിവ് പകർന്നാണ് ജലപഠന യാത്ര നടത്തിയത്. കുഞ്ഞു വിദ്യാർത്ഥികൾക്ക് അത് സമ്മാനിച്ചത് ജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു. രാവിലെ ചുങ്കം തനിമ ഗ്രൗണ്ടിൽ നിന്നും തലയോലപ്പറമ്പ് റോട്ടറി ക്ലബ്‌ ഭാരവാഹികളുടെയും ക്ലബ്‌ പ്രവർത്തകരുടെയും പൊതു പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റോട്ടറി പ്രസിഡന്റും ജനപ്രതിനിധിയും ആയ റെജി, അറക്കൽ യാത്ര ഉദ്ഘാടനം ചെയ്തു. സുരക്ഷാ സംവിധാനങ്ങളോടെ ആയിരുന്നു കുട്ടികൾ യാത്ര സംഘടിപ്പിച്ചത്. പ്രഥമ ശുശ്രൂഷ പാഠങ്ങൾ പകർന്നുനൽകി റിട്ടയേർഡ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും നീന്തൽ പരിശീലകനുമായ എസ് ഷാജികുമാർ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. ജലയാത്ര സുരക്ഷാ സംവിധാനങ്ങളെപ്പറ്റി കുട്ടികൾക്ക് ക്ലാസ്സും നൽകി. പുഴയെക്കുറിച്ചും വൈക്കം മുഹമ്മദ്‌ ബഷീറിനെക്കുറിച്ചും മുൻ തലയോലപ്പറമ്പ് പഞ്ചായത്ത്‌ മുൻപ്രസിഡന്റ്‌ ടി.കെ. ഗോപി ക്ലാസ്സെടുത്തു. ഗായകൻ സുരേഷ്, സ്കൂൾ ആയ അംബികാ സാബു എന്നിവർ പാട്ടുകൾ പാടി യാത്രയെ ആഘോഷമാക്കി. പുഴയറിവുകൾ കോർത്തിണക്കിയ എസ്.എം.സി ചെയർമാൻ ആർ ഗിരിമോൻ നടത്തി പുഴ ക്വിസ് പരിപാടിയും കുട്ടികൾക്ക് പ്രയോജനകരമായി. ആട്ടവും പാട്ടുമായി ആവോളം ആസ്വദിച്ചാണ് കുട്ടികൾ പുഴയനുഭവം അറിഞ്ഞ്. യാത്രയിൽ കുട്ടികൾ പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയിൽ നിന്ന് ശേഖരിച്ചു. തലയോലപറമ്പിൽ പുഴയോരത്തെ വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിലെത്തിയ കുട്ടികളെ സെക്രട്ടറി ഡോ. കുസുമന്റെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു. പുഴയോരത്ത് വേലുത്തമ്പി ദളവ സ്ഥാപിച്ച വിളക്ക് മരത്തിൽ ഹാരാർപ്പണം നടത്തിയാണ് കുട്ടികൾ മടങ്ങിയത്. യാത്രയുടെ ഭാഗമായി ജനകീയ ആസൂത്രണത്തിൽ പണിത പാലങ്ങളും കടത്തുവള്ളങ്ങളും വെട്ടിക്കാട്ടുമുക്ക് തടി ഡിപ്പോയും ചന്തത്തോടും പുഴയരികിലെ ആരാധനാലയങ്ങളും പ്രകൃതിഭംഗിയും ആസ്വദിച്ച കുട്ടികക്ക് പുഴയും പുഴയോര കാഴ്ചകളും അനുവദമാക്കി മാറ്റിയാണ് യാത്ര അവസാനിച്ചത്. യാത്രക്ക് പി.ടി.എ പ്രസിഡന്റ്‌ അഡ്വ.പി.ആർ. പ്രമോദ്, ഹെഡ്മാസ്റ്റർ സി.പി. പ്രമോദ്, റോട്ടറി ക്ലബ്‌ സെക്രട്ടറി അഡ്വ. ശ്രീകാന്ത് സോമൻ, എം.പി.ടി.എ പ്രസിഡന്റ്‌ സൗദ, അധ്യാപകരായ ആതിര ശശികുമാർ, ബോബി ജോസ്, ജ്യോതിലക്ഷ്മി, അരുണിമ ബലരാമൻ, ഐശ്വര്യ വി, സ്വാതി എന്നിവരാണ് നേതൃത്വം നൽകിയത്.