സൈക്കിൾ മോഷ്ടാവിനെ കണ്ടത്തി
വൈക്കം: ടി.വി. പുരം റോഡിൽ ആശിർവാദ് ഇൻസ്റ്റ്യൂട്ടിൽ നിന്ന് സൈക്കിൾ കടത്തിക്കൊണ്ടു പോയ ആളെ കണ്ടെത്തി. കൊച്ചു കവലയ്ക്ക് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിൽ സൈക്കിളും കണ്ടെത്തിയിട്ടുണ്ട്.
0:00
/0:43
സൈക്കിൾ കണ്ടെത്തുന്നതിൻ്റെ ദൃശ്യങ്ങൾ വൈക്കം വാർത്തക്ക് ലഭിച്ചു.
പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയായിരുന്നു ഇൻസ്റ്റ്യൂട്ടിന്റെ ഗേറ്റ് തുറന്ന് അകത്ത് കടന്ന് അവിടെയിരുന്ന സൈക്കിൾ ഇയാൾ മോഷ്ടിച്ചത്.