സ്കൂൾ വാർഷികം
വൈക്കം: വെച്ചൂർ എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂളിലെ വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയപ്പും വൈക്കം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ നിർവ്വഹിച്ചു. എൻ.എസ്.എസ്. സ്കൂൾസ് ജനറൽ മാനേജർ അഡ്വ. ടി.ജി. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ് നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻറ് കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയായ സുപ്രസിദ്ധ സിനിമാ നടനും ചലച്ചിത്ര അവാർഡ് ജേതാവുമായ വൈക്കം ഭാസിയെ ആദരിച്ചു.
തലയാഴം ഗ്രാമ പഞ്ചായത്ത് മെമ്പർ വിവേക് പ്ലാത്താനത്ത്, ആശ ഭാനുപ്രിയൻ, വൈക്കം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ ആർ.നായർ സ്കൂൾ പ്രിൻസിപ്പൽ ബി. കൃഷ്ണകുമാർ, പ്രഥമാധ്യാപിക ഷീജ കെ.നായർ , സി.ജി. രാജേഷ്, ശ്രീജ. ബി, ദീപ ആർ, ബിന്ദു ആർ. നായർ, പാർവ്വതി. എസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.