Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ സ്ഥിരം തപാൽ മുദ്ര; പ്രകാശനം ഓഗസ്റ്റ് 10-ന് ഗവർണർ നിർവ്വഹിക്കും

തിരുവനന്തപുരം: തപാൽ വകുപ്പിന്റെ സ്‌ഥിരം തപാൽ മുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമാകുകയാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ചരിത സാംസ്കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി സംസ്‌ഥാനത്ത് അനുവദിക്കുന്ന 43-ാമത് സ്ഥിരം തപാൽ മുദ്രയാണ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റേതാകുന്നത്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ സ്ഥിരം തപാൽ മുദ്ര; പ്രകാശനം ഓഗസ്റ്റ് 10-ന് ഗവർണർ നിർവ്വഹിക്കും

തിരുവനന്തപുരം: തപാൽ വകുപ്പിന്റെ സ്‌ഥിരം തപാൽ മുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമാകുകയാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ചരിത സാംസ്കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി സംസ്‌ഥാനത്ത് അനുവദിക്കുന്ന 43-ാമത് സ്ഥിരം തപാൽ മുദ്രയാണ് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റേതാകുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമർപ്പിച്ച് തപാൽ വകുപ്പ് ശ്രീപത്മനാഭസ്വാമിയുടെ ചിത്രമുള്ള തപാൽ മുദ്രയും കവറുമാണ് പുറത്തിറക്കുന്നത് ഓഗസ്റ്റ് 10ന് തിരുവനന്തപുരം ഫോർട്ട് പോസ്‌റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് തപാൽമുദ്ര ഔദ്യോഗികമായി പ്രകാശനം ചെയ്യുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള പത്മനാഭസ്വാമിയുടെ രൂപവും ഉൾപ്പെടുത്തിയതാവും തപാൽമുദ്ര. ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയയ്ക്കുന്ന കത്തുകളിലും പാഴ്സലുകളിലും ഓഗസ്റ്റ് 10 മുതൽ ഈ മുദ്ര പതിക്കും. ഇതിനുമുൻപ് ശബരിമലയ്ക്കും ഗുരുവായൂർ ക്ഷേത്രത്തിനും കാസർഗോഡ് മധൂർ സിദ്ധി വിനായക ക്ഷേത്രത്തിനുമാണ് തപാൽമുദ്ര ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് തപാൽ വകുപ്പ് ഇങ്ങനെ തപാൽമുദ്ര അനുവദിച്ചതിൽ 43 -ാമത്തെ
കേന്ദ്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും