|
Loading Weather...
Follow Us:
BREAKING

തെയ്യത്തിന് നേരെ തെരുവ് നായ്ക്കൾ. ചിലമ്പ് കുലുക്കിയും അട്ടഹസിച്ചും രക്ഷപ്പെട്ട ദൃശ്യങ്ങൾ

തെയ്യത്തിന് നേരെ തെരുവ് നായ്ക്കൾ. ചിലമ്പ് കുലുക്കിയും അട്ടഹസിച്ചും രക്ഷപ്പെട്ട ദൃശ്യങ്ങൾ

കണ്ണൂർ: നടുവിൽ ബാലവാടിക്കു സമീപം തെയ്യത്തിനു നേരെ കുരച്ചുചാടി തെരുവു നായ്ക്കൾ.

0:00
/0:17

തെയ്യം അട്ടഹസിച്ചും ചിലമ്പ് കുലുക്കിയുമാണ് രക്ഷ തേടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ പെരുവാറ്റിന് ഇറങ്ങിയ തെയ്യത്തിനു നേരെയാണു തെരുവുനായ്ക്കൂട്ടം കുരച്ചു കൊണ്ടെത്തിയത്. തെയ്യം അട്ടഹസിക്കുകയും ചിലമ്പ് കിലുക്കുകയും ചെയ്ത‌തോടെ നായ്ക്കൾ തിരിഞ്ഞോടുകയായിരുന്നു നടുവിൽ പള്ളിത്തട്ട് മന്നൻകണ്ടി തറവാട് ദേവസ്ഥാനത്തു കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി തെയ്യം, ചുഴലി ഭഗവതി ക്ഷേത്രം, പൊള്ളോലിടം, ഒതയോത്തിടം തറവാട്ട് ദേവസ്ഥാനങ്ങൾ സന്ദർശിക്കുന്ന ചടങ്ങാണ് പെരുവാറ്റ് പാച്ചിൽ എന്നറിയപ്പെടുന്നത്. പുലർച്ചെ തെയ്യം കെട്ടിയാടിയ സ്ഥലത്തു നിന്നും അകമ്പടിക്കാരോ, വാദ്യക്കാരോ ഇല്ലാതെ ഒറ്റയ്ക്കാണ് തെയ്യം ഇവിടങ്ങളിൽ എത്തി തിരിച്ചു പോരുന്നത്. മുമ്പു കാലങ്ങളിൽ ആൾപ്പെരുമാറ്റമില്ലാത്ത നാട്ടുവഴികളിലുടെ നേരിയ വെളിച്ചത്തിൽ വേഗത്തിൽ കഴിഞ്ഞദിവസം ആചാരപ്രകാരം ചുഴലി ഭഗവതി ക്ഷേത്രവും പൊള്ളോലിടവും സന്ദർശിച്ച ശേഷം ഇടറോഡിലൂടെ ഒതയോത്തിടത്തിലേക്ക് പോവുമ്പോഴാണ് മൂന്ന് തെരുവുനായ്ക്കൾ ചീറിയടുത്തത്. തളിപ്പറമ്പ് ബാറിലെ അഭിഭാഷകനായ എ.പി. കണ്ണൻ ജന്മാവകാശിയായി തുടരുന്ന ദേവസ്ഥാനത്ത് ഇത്തവണ അദ്ദേഹത്തിൻ്റെ മകൻ 19കാരനായ ആദിത്യനാഥാണ് കോലമണിഞ്ഞെത്തിയപ്പോൾ
തെരുവ് നായ്ക്കൾ ഇങ്ങനെ കുരച്ചെത്തിയത്.