Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഓടകൾ മണ്ണ് മൂടി; റോഡുകളിൽ വെള്ളക്കെട്ട്

ഓടകൾ മണ്ണ് മൂടി; റോഡുകളിൽ വെള്ളക്കെട്ട്
ഉദയനാപുരത്ത് പ്രധാന റോഡിലെ ഓട മണ്ണും മാലിന്യവും നിറഞ്ഞ നിലയിൽ

വൈക്കം: ഓടകൾ യഥാസമയം വൃത്തിയാക്കാത്തതിനാൽ റോഡിൽ സ്ഥിരമായി വെള്ളക്കെട്ട്.'വൈക്കം - കോട്ടയം റോഡിൻ്റെയും വൈക്കം -എറണാകുളം റോഡിൻ്റെയും ഇരുവശത്തുമുള്ള ഓടകളുടെ പല ഭാഗത്തും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാത്തതിനാൽ മഴ വെള്ളം വെള്ളം ഓടയിലൂടെ ഒഴുകി പോകാത്ത അവസ്ഥയാണ്. വല്ലകം കലുങ്ക് മുതൽ തുറുവേലിക്കുന്ന് വലിയ കലുങ്ക് വരെയുള്ള ഭാഗവും വല്ലകം കലുങ്ക് മുതൽ പള്ളിക്കലുങ്ക് വരെയുമുള്ള ഭാഗത്തും ഓട പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്.

നാനാടം ആതുരാശ്രമം സ്കൂൾ മുതൽ തേക്കോട്ട് ഉദയനാപുരം സർവ്വീസ് സഹകരണ ബാങ്കിന് മുൻവശം വരെയുള്ള റോഡരുകിൽ വെള്ളക്കെട്ടുമൂലം കാൽ നടയാത്ര പോലും ദുസ്സഹമാകുന്ന അവസ്ഥയാണ്. കർക്കിടകമാസ വാവുബലിയോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തർ എത്തുന്ന പിതൃകുന്നം ക്ഷേത്രത്തിന് മുൻഭാഗത്തും വലിയ വെള്ളക്കെട്ടാണ്  ഉള്ളത്.

ക്ഷേത്രത്തിൽ എത്തുന്നവർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ട് ഇതുമൂലം നേരിടേണ്ടിവരുന്നു. അടിയന്തിരമായി ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുമരാമത്തു വകുപ്പ് അധികൃതരോട് ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ആവശ്യപ്പെട്ടു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും