Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

യു.എസ് വ്യോമാക്രമണം: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ച് ഇറാൻ

യു.എസ് വ്യോമാക്രമണം: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ച് ഇറാൻ

ടെഹറാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ കാറ്റില്‍പ്പറത്തിയാണ് വീണ്ടും ആക്രമണ–പ്രത്യാക്രമണങ്ങള്‍ നിറയുന്നത്. ഇന്നലെ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യു.എസ് വ്യോമാക്രമണം കടുപ്പിച്ചത്. ഹോര്‍മുസിന് സമീപത്താണ് യു.എസ് സ്ഫോടനങ്ങള്‍ നടത്തിയത്. അതേസമയം, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കാന്‍ ഐ.ആര്‍.ജി.സി നിര്‍ദേശം നല്‍കി. ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഒരു തരത്തിലുള്ള കപ്പലുകളെയും കടത്തിവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഖതം അല്‍ അന്‍ബിയ കമാന്‍ഡ് വ്യക്തമാക്കി. മുന്നറിയിപ്പ് ലംഘിച്ച് ഹോര്‍മുസിലൂടെ കടക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകളെ ഇറാന്‍ സൈന്യം ആക്രമിച്ചതായി മെഹ്​ര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വെടിനിര്‍ത്തല്‍ അമേരിക്കന്‍ സൈന്യം തുടര്‍ച്ചയായി ലംഘിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മുസ് അടഞ്ഞ് തന്നെ കിടക്കും. ഒമാന്‍ കടലിലും പേര്‍ഷ്യന്‍ കടലിടുക്കിലും നിലവില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലും അവിടം വിടാന്‍ പാടില്ല. ഹോര്‍മുസിന് അടുത്തേക്ക് എത്താനുള്ള കപ്പലുകളുടെ ശ്രമങ്ങളെ ശത്രുവിനുള്ള സഹായമായി കണക്കാക്കും'  എന്നാണ് ഐ.ആര്‍.ജി.സി പറയുന്നത്. യു.എസ് നാവിക സംഘത്തിന് നേരെ ഇറാന്‍റെ നാവികസേന വെടിയുതിര്‍ത്തതായും യു.എസ് യുദ്ധവിമാനത്തെ ഇറാന്‍ തുരത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും