പ്രോസ്റ്റേറ്റ് ആരോഗ്യ സംരക്ഷണം: ലേക്ഷോർ ഹോസ്പിറ്റലിൽ പ്രത്യേക സ്ക്രീനിംഗ് പാക്കേജ്
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ധിയിൽ ഉണ്ടാകുന്ന കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. ഇടക്കിടെയുള്ള മൂത്രശങ്ക, മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ പല പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായേക്കാം. തുടക്കത്തിൽ ലക്ഷണങ്ങൾ വിരളമായിരിക്കാം. ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതാണ് ഉത്തമം.
പ്രോസ്റ്റേറ്റ് കാൻസർ തിരിച്ചറിയാൻ ഇളവുകളോടെ പ്രത്യേക സ്ക്രീനിംഗ് പാക്കേജ് ഒരുക്കിയിരിക്കുകയാണ് കൊച്ചി വി.പി.എസ് ലേക്ഷോര് ഹോസ്പിറ്റൽ.
കാലാവധി സെപ്റ്റംബർ 30 വരെ.
Comments ()