Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കത്തഷ്ടമി അഹസ്സ്: വെള്ളാപ്പള്ളി ദർശനം നടത്തി

വൈക്കത്തഷ്ടമി അഹസ്സ്: വെള്ളാപ്പള്ളി ദർശനം നടത്തി
വൈക്കം മഹാദേവക്ഷേത്രത്തിൽ മൂന്നാം ഉത്സവ നാളിൽ ദർശനത്തിനെത്തിയ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശർക്കര കൊണ്ട് തുലാഭാരം നടത്തുന്നു

ആർ.സുരേഷ്ബാബു

വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ അഷ്ടമി അഹസ്സിൻ്റെ ഭാഗമായി മഹാദേവ ക്ഷേത്രത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ദർശനവും തുലാഭാരവും നടത്തി. വൈക്കം ക്ഷേത്രത്തിലെ മൂന്നാം ഉത്സവം എസ്.എൻ.ഡി.പി. യോഗം വൈക്കം യൂണിയൻ്റെ അഹസ്ലായാണ് നടത്തി വരുന്നത്.1983 ലാണ് ഇതിന് തുടക്കം. അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായിരുന്ന അടൂർ കുഞ്ഞിരാമനാണ് ഇതിന് മുൻകൈയെടുത്തത്. കഴിഞ്ഞ 21 വർഷമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രീതി നടേശനും അഹസ്സിനോടനുബന്ധിച്ച് അഷ്ടമി മൂന്നാം ഉത്സവനാളിൽ വൈക്കം ക്ഷേത്രത്തിൽ ദർശനവും തുലാഭാരം വഴിപാടും നടത്താറുണ്ട്. ശർക്കര കൊണ്ടാണ് തുലാഭാരം നടത്തുക. യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ്, വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ, സെക്രട്ടറി എം.പി. സെൻ, യോഗം ഡയറക്ടർ ബോർഡംഗം രാജേഷ് മോഹൻ, യോഗം അസിസ്റ്റൻഡ് സെക്രട്ടറി പി.പി. സന്തോഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

വെള്ളാപ്പള്ളി നടേശനൊപ്പം വൈക്കം മഹാദേവക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രീതി നടേശൻ തുലാഭാരം നടത്തുന്നു
വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും