Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കം മോർച്ചറി വിവാദം: വ്യാജ പ്രചാരണമെന്ന് നഗരസഭ

വൈക്കം മോർച്ചറി വിവാദം: വ്യാജ പ്രചാരണമെന്ന് നഗരസഭ

വൈക്കം: താലൂക്ക് ആശുപത്രി മോർച്ചറിയിലെ നാല് ഫ്രീസറുകൾ കേടായത്, സ്ഥാപിച്ചതിൻ്റെ പിഴവ് കൊണ്ടും കാലപ്പഴക്കം കൊണ്ടുമാണെന്നും അത് ആശുപത്രിയുടെ പിഴവായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്ന പരാതിയുമായി വൈക്കം നഗരസഭ.

ഫ്രീസറുകൾ കുറച്ച് നാളുകളായി അറ്റകുറ്റപണികൾ നടത്തി വരികയായിരുന്നു. ആഗസ്റ്റ് മാസത്തിലും അറ്റകുറ്റപണി നടത്തിയിരുന്നു. എന്നാൽ ഫ്രീസറുകളുടെ ഗുരുതരമായ കേടുപാടുകൾ കണ്ടെത്തിയപ്പോളാണ് നടപടി എടുത്തത്. മുൻകൂട്ടി അറിഞ്ഞ് തന്നെയാണ് ആശുപത്രി അധികൃതരും നഗരസഭയും നടപടിയെടുത്തത്. മൃതദേഹം മോർച്ചറിയിൽ ഉള്ളപ്പോൾ കേടായാൽ ഉണ്ടാകുന്ന ഗുരുതരപ്രശ്‌നം ഒഴിവാക്കാൻ ശ്രമിച്ചപ്പോഴാണ് ചിലർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതെന്നാണ് നഗരസഭയുടെയും ആശുപത്രി അധികൃതരുടേയും പരാതി. 2019 മുതൽ പ്രവർത്തിച്ചു കൊണ്ടിരുന്ന നാലു ഫ്രീസറുകളും ഒരു സർക്യൂട്ട് വഴിയാണ് സ്ഥാപിച്ചിരുന്നത്. ഒരു മൃതദ്ദേഹം മാത്രമുള്ളപ്പോഴും എല്ലാ ഫ്രീസറുകളും ഒരുമിച്ച് പ്രവർത്തിക്കുന്ന നിലയിലയിൽ ഒരു സ്വിച്ചിലായിയിരുന്നു പ്രവർത്തനം.

കോവിഡ് കാലത്ത് ഉയർന്ന സാന്ദ്രതയിലുള ബ്ലീച്ച് ലായനിയിലുള്ള മൃതദേഹങ്ങൾ വച്ചതോടെ ഫ്രീസറിൻ്റെ ഭാഗങ്ങൾ തുരുമ്പെടുത്ത് ദ്രവിച്ചതും കേടാകാൻ കാരണമായി. വിദഗ്ദ്ധ നിർദേശത്തെ തുടർന്നാണ് മൃതദേഹങ്ങൾ ഇല്ലാത്ത സമയത്ത് ഇവ മാറ്റിസ്ഥാപിക്കാൻ നടപടിയെടുത്തത്. ഇവ മാറ്റി സ്ഥാപിക്കാൻ രണ്ടാഴ്ച സമയമാണ് ടെക്‌നീഷ്യന്മാർ അറിയിച്ചത്. പ്രത്യേകം സർക്യൂട്ടോടെ ഫ്രീസറുകൾ സ്ഥാപിക്കുമെന്നും നഗരസഭ അറിയിച്ചു. വസ്തുതകൾ മനസിലാക്കാതെയാണ് ചിലർ വാർത്ത നൽകിയതെന്നും കാഞ്ഞിരപ്പള്ളിയിലും പറവൂരും മോർച്ചറിയിൽ മൃതദ്ദേഹം അഴുകിയ പോലെയുള്ള സംഭവങ്ങൾ ഒഴിവാക്കാനാണ് കാലപഴക്കം മൂലം ഉണ്ടായ തകരാർ പരിഹരിക്കാൻ നടപടി യെടുത്തതെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും