Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

അഷ്ടമി കമ്മിറ്റി തർക്കം: സി.പി.ഐ - ബി.ജെ.പി കൂട്ടുകെട്ടെന്ന് സി.പി.എം

അഷ്ടമി കമ്മിറ്റി തർക്കം: സി.പി.ഐ - ബി.ജെ.പി കൂട്ടുകെട്ടെന്ന് സി.പി.എം

വൈക്കം: വൈക്കം നഗരസഭയിൽ അഷ്ടമി കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ കൗൺസിൽ യോഗത്തിലുണ്ടായ തർക്കത്തിൽ പ്രധാന പ്രതിപക്ഷമായ എൽ.ഡി.എഫിൽ അഭിപ്രായ ഭിന്നത രൂക്ഷം. സി.പി.ഐ നഗരസഭ പാർലമെൻ്ററി പാർട്ടി നേതാവായ ഡി. രഞ്ജിത് കുമാർ ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നാണ് സി.പി.എമ്മിന്റെ ആക്ഷേപം. ഈ കൗൺസിൽ വന്ന ശേഷം നഗരസഭ കൗൺസിലിൽ എൽ.ഡി.എഫിൽ ഉണ്ടായ അഭിപ്രായ ഭിന്നതയാണ് ഇന്നലത്തെ സംഭവത്തോടെ മറനീക്കി പുറത്തുവരുന്നത്.

സി.പി.എമ്മിലെ പി.ടി. രാജേഷിനെയാണ് നഗരസഭ പാർലമെൻ്ററി പാർട്ടി നേതാവായി എൽ.ഡി.എഫ് തീരുമാനിച്ചെങ്കിലും സി.പി.ഐയിലെ ഡി. രഞ്ജിത് കുമാർ സ്വയം എൽ.ഡി.എഫ് പാർലമെൻ്ററി പാർട്ടി നേതാവായി ചമയുകയാണെന്നാണ് സി.പി.എമ്മിന്റെ പരാതി. അഷ്ടമി കമ്മിറ്റിയിൽ 11 അംഗങ്ങൾ വേണമെന്ന് അഭിപ്രായം സി.പി.എമ്മിന് ഉണ്ടെന്നും അത് ഉന്നയിച്ചെങ്കിലും ജംബോ കമ്മറ്റി വേണ്ടെന്ന നിലപാടാണ് സി.പി.എമ്മിനുള്ളതെന്നും സി.പി.എം നഗരസഭ അംഗം എസ്. ഹരിദാസൻ നായർ പറഞ്ഞു. അഷ്ടമി കമ്മറ്റിയുടെ കൺവീനർ സ്ഥാനം ഭരണകക്ഷിക്ക് അവകാശപ്പെട്ടതാണ്. അത് പ്രതിപക്ഷത്തിന് കൂടി മാറി മാറി നൽകണമെന്ന് സി.പി.എമ്മിന് നിലപാടില്ല. ബി.ജെ.പിയെ ഒപ്പം കൂട്ടി പതിനാല് പ്രതിപക്ഷ അംഗങ്ങളുടെ കണക്ക് പറഞ്ഞ് ഡി. രഞ്ജിത് കുമാർ രംഗത്ത് വന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സി.പി.എമ്മിനുള്ളത്. മാസങ്ങളായി നഗരസഭ എൽ.ഡി.എഫ് യോഗം കൂടാറില്ലെന്നും സി.പി.എം അംഗങ്ങൾ പറഞ്ഞു. ഇന്നലെ രഞ്ജിത്ത് കുമാർ കൗൺസിലിൽ ഉന്നയിച്ച് പ്രശ്‌നണ്ടാക്കിയ വിഷയങ്ങളിലും തുടർന്ന് നടത്തിയ നടപടികളിലുമുള്ള ശക്തമായ എതിർപ്പ് സി.പി.എം പരസ്യമായി ഉന്നയിച്ചതോടെയാണ് ഭിന്നത മറനീക്കി പുറത്ത് വന്നത്.

ഇന്നലെ തർക്കത്തെ തുടർന്ന് കൗൺസിൽ യോഗം പിരിച്ചുവിട്ടതോടെ എൽ.ഡി.എഫ് യോഗം ചേരണമെന്ന് സി.പി.ഐയിലെ രഞ്ജിത് കുമാർ ആവശ്യപ്പെട്ടിരുന്നു. അഷ്ടമി ഉൽസവ വിഷയമായതിനാൽ സി.പി.എം അംഗങ്ങളും പങ്കെടുക്കാനെത്തി. എന്നാൽ ബി.ജെ.പി അംഗങ്ങൾ കൂടി എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുത്തതിനെ തുടർന്ന് സി.പി.എം അംഗങ്ങൾ പിൻവാങ്ങുകയായിരുന്നു. തുടർന്ന് ബി.ജെ.പിയും എൽ.ഡി.എഫും രണ്ടായി ചെയർമാനെ മുറിയിൽ കണ്ട് വിഷയം സംസാരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ചെയർമാൻ മുറിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ എൽ.ഡി.എഫ് അംഗങ്ങൾ വിഷയം പറയുകയും ചെയർമാൻ സംസാരിക്കാം എന്ന നിലപാടോടെ മുറിയിലേക്ക് നടന്നപ്പോൾ ഡി. രഞ്ജിത് കുമാർ ധിക്കാരത്തോടെ പ്രകോപനപരമായി സംസാരിച്ചതാണ് പിന്നീട് പിടിവലിയിൽ കലാശിച്ചത് എന്നാണ് സി.പി.എം പറയുന്നത്. എന്നാൽ അഷ്ടമി കമ്മറ്റി വിഷയം എൽ.ഡി.എഫിന്റെ ഒറ്റക്കെട്ടായ തീരുമാനം ആണെന്നാണ് ഡി. രഞ്ജിത് കുമാർ ഇപ്പോഴും പറയുന്നത്. ബി.ജെ.പി എൽ.ഡി.എഫിന്റെ ഭാഗമല്ലെന്ന് പറയുന്നുണ്ടെങ്കിലും അവരെ കൂടി കണക്കാക്കിയാണ് രഞ്ജിത്ത് കുമാർ പതിനാല് അംഗ പ്രതിപക്ഷം എന്ന് ഇപ്പോഴും പറയുന്നത്. മുൻ ചെയർമാൻ കൂടിയായിരുന്ന സി.പി.ഐ അംഗത്തിന്റെ ഈ നിലപാടിനെതിരെ ശക്തമായ വിമർശനമാണ് സി.പി.എം അംഗങ്ങൾക്കുള്ളത്. നഗരസഭയിൽ സി.പി.ഐക്ക് 5 അംഗങ്ങളും സി.പി.എമ്മിന് നാല് അംഗങ്ങളും ബി.ജെ.പിക്ക് മൂന്നംഗങ്ങളുമാണ് ഉള്ളത്. ഭരണ കക്ഷിയായ യു.ഡി.എഫിന് 13 അംഗങ്ങളുണ്ട്. അഷ്ടമി കമ്മറ്റി രൂപീകരണം കൗൺസിൽ യോഗത്തിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങളുമായി സംസാരിച്ച് ധാരണയിൽ എത്തിയിരുന്നുവെന്നും സി.പി.ഐ അംഗം ബി.ജെ.പിയുമായി ചേർന്ന് പ്രത്യേക ലക്ഷ്യമിട്ടാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നുമാണ് ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ പറഞ്ഞത്. ഈ സി.പി.ഐ അംഗമാണ് നഗരസഭക്കെതിരെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും ചെയർമാൻ ആക്ഷേപിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും