പെരുവ കുന്നപ്പള്ളിയിൽ ഐ.ടി സ്ഥാപനത്തിൽ വൻ തീപിടിത്തം: കോടികളുടെ നഷ്ടം
കടുത്തുരുത്തി: പെരുവ കുന്നപ്പള്ളിയിൽ ഐ.ടി സാമഗ്രികൾ നിർമ്മിക്കുന്ന കമ്പനിയിൽ തീപിടിത്തം ഉണ്ടായി. കമ്പനി പൂർണ്ണമായും കത്തി നശിച്ചു. എ.സിയിൽ നിന്ന് പൊട്ടിത്തെറിയോടെ തീ പടർന്നതായാണ് കരുതുന്നത്. കമ്പ്യൂട്ടർ ബോർഡുകളും ചിപ്പുകളും നിർമ്മിക്കുന്ന തലയോലപ്പറമ്പ് സ്വദേശിയുടെ പി.സി.ബി എക്സ്പ്രസ് എന്ന കമ്പനിയാണ് കത്തി നശിച്ചത്.
കുന്നപ്പള്ളിയിൽ ഉൾപ്രദേശത്ത് ഷീറ്റ് വേലികൾകൊണ്ട് മറച്ച നിലയിലായിരുന്നു കമ്പനി പ്രവർത്തിച്ചിരുന്നത്. കടുത്തുരുത്തിയിൽ നിന്നും വൈക്കത്തു നിന്നും ഫയർഫോഴ്സുകൾ എത്തിയാണ് തീ നിയന്ത്രിച്ചത്. കോടികളുടെ നഷ്ടം ഉണ്ടായതായാണ് ഉടമ പറയുന്നത്.

Comments ()