14-ാം വയസ്സിൽ സ്വന്തമായി എയ്റോസ്പേസ് സംഘടന: അപൂർവ്വ നേട്ടവുമായി വൈക്കം സ്വദേശി ശ്രേയസ് ഗിരീഷ്
വൈക്കം: പതിമൂന്നാം വയസ്സിൽ ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയ ഇന്ത്യയിലെ പ്രായം കുറഞ്ഞയാളെന്നെ അംഗീകാരം നേടിയ വൈക്കം ചെമ്പ് ഏനാദിക്കാരൻ ശ്രേയസ് ഗിരീഷ് യൂണിവേഴ്സൽ ഒബ്സർവേറ്ററി എയ്റോസ്പേസ് എന്ന സംഘടന സ്ഥാപിച്ച് ലോകത്തിലെ ചിന്ന എയ്റോസ്പേസ് സ്ഥാപന ഉടമ എന്ന അംഗീകാരം നേടി.
ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബറേഷനിലെ പത്ത് ഓർഗനൈസേഷനിൽ ലോഗോയടക്കമുള്ള സ്ഥാനം നേടിയ മൂന്നാമത്തെ സ്ഥാപനം വൈക്കം ഏനാദിക്കാരൻ ശ്രേയസിൻ്റെതാണ്. ശ്രേയസിൻ്റെ യു.ഒ.എ കൂടാതെ (യൂണിവേഴ്സൽ ഓബ്സർവേറ്ററി എയ്റോസ്പേസ്) കൂടാതെ നാസ, പാൻ സ്റ്റാർസ് എന്നീ രണ്ട് സംഘടനകൾക്ക് മാത്രമാണ് കൂട്ടായ്മയിൽ ലോഗോക്കും സ്വന്തമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാനുമുള്ള അനുമതിയുള്ളത്.

ഇതിൽ അന്തർ ദേശീയ രംഗത്ത് ബഹിരാകാശ പര്യവേക്ഷണം, ബഹിരാകാശ ഗവേഷണം, എഞ്ചിനീയറിംഗ്, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ എന്നിവ ലക്ഷ്യമിടുന്ന ശ്രേയസിൻ്റെ യൂണിവേഴ്സൽ ഒബ്സർവേറ്ററി എയ്റോസ്പേസ് (യു.ഒ.എ) സംഘടന സ്ഥാപിച്ച ശ്രേയസാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എയ്റോ സ്പേസ് സംഘടന ഉടമയായത്.

ഈ മേഖലയിലെ ലോകത്തെ പരിചയസമ്പന്നരായ പ്രൊഫഷണലുകൾ, എഞ്ചിനീയർമാർ, ഗവേഷകർ, ജ്യോതി ശാസ്ത്രജ്ഞർ, വൈദഗ്ധ്യമുള്ള ബഹിരാകാശ രംഗത്തുള്ളവരും ചേർന്ന് യഥാർത്ഥ എയ്റോസ്പേസ്, ശാസ്ത്രീയ പദ്ധതികളിൽ കൂട്ടായി പ്രവർത്തിക്കുന്ന സംഘടനയാണിത്. മോഡൽ റോക്കറ്റുകൾ രൂപകൽപ്പന ചെയ്യുന്നതിലും വിക്ഷേപിക്കുന്നതിലും, ഛിന്നഗ്രഹ തിരയൽ കാമ്പെയ്നുകൾ നടത്തുന്നതിലും, ക്യൂബ്സാറ്റ് ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിലും, ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്നതിലും, എയ്റോസ്പേസ് എഞ്ചിനീയറിംഗ് പദ്ധതികളിലും, അന്താരാഷ്ട്ര ശാസ്ത്ര സഹകരണങ്ങളിലുമാണ് പ്രവർത്തനം. ഭാവിയിൽ വിപുലമായ എയ്റോസ്പേസ് ദൗത്യങ്ങൾ ഏറ്റെടുക്കാനും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ശ്രേയസിൻ്റെ സംഘടന പദ്ധതിയിടുകയാണ്.

സംഘടന തുടക്കമിടുന്ന ചില പദ്ധതികളിൽ മിഷൻ ഭാരത്, ഒരു നിയർ-സ്പേസ് പേലോഡ് ദൗത്യം, പ്രോജക്റ്റ് റാപ്റ്റർ, ഒരു ഹൈ-ആൾട്ടിറ്റ്യൂഡ് റോക്കറ്റ് പ്രോഗ്രാം, പ്രോജക്റ്റ് ഗ്രിഫിൻ, ഒരു ക്യൂബ്സാറ്റ് ഉപഗ്രഹ ദൗത്യം, അന്താരാഷ്ട്ര ഛിന്നഗ്രഹ തിരയൽ കാമ്പെയ്നുകൾ എന്നിവയാണ് ശ്രദ്ധേയമാകുന്നത്. അടുത്ത് തന്നെ ഇത് പ്രഖ്യാപിക്കുമെന്ന് ശ്രേയസ് പറയുന്നു. മൂന്നര വയസുമുതൽ ഈ മേഖലയിൽ താല്പര്യം കാണിച്ച ശ്രേയസിന് പിതാവ് ഏനാദി തെക്കേചിറ ഗിരീഷിൻ്റെയും മാതാവ് ചിഞ്ചുവിൻ്റേയും പ്രോൽസാഹനമാണ് പിന്തുണ. കളമശ്ശേരി ജേംസ് മോഡേൺ അക്കാഡമി ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ 14കാരൻ.
Comments ()