Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ കൊടുംവളവിൽ അപകടങ്ങൾ പതിവാകുന്നു

വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ കൊടുംവളവിൽ അപകടങ്ങൾ പതിവാകുന്നു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ സമീപത്തെ റോഡിലെ വളവിൽ അപകടം പതിവാകുന്നു. പടിഞ്ഞാറേ നടയിൽ നിന്നും തെക്കേ നടയിലേക്ക് തിരിയുന്ന രണ്ടാമത്തെ കൊടും വളവിലാണ് അപകടം പതിവാകുന്നത്. ക്ഷേത്രമതിനോട് ചേർന്നുള്ള തകർന്ന റോഡിൽ അടുത്തിടെ ടൈലുകൾ വിരിച്ചിരുന്നു. ഇവിടെ വലിയ വാഹനങ്ങൾ തിരിയുമ്പോൾ വാഹനങ്ങൾ തട്ടി പത്തായപുരയുടെ മേൽക്കൂര തകരുന്നത് പതിവാണ്.

റോഡിനു സമീപം ഈ അപകടം ഒഴിവാക്കാൻ ടൈലുകൾ പാടിയപ്പോൾ സ്ഥാപിച്ചിരുന്ന സിഗ്നൽ ബോർഡുകൾ അടക്കം വാഹനങ്ങൾ ഇടിച്ച് പലതവണ തകർത്തിട്ടിരിക്കുകയാണ്. എന്നാൽ ശക്തമായ യാതൊരു നടപടിയെടുക്കാനും ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ടൈലുകൾ പാകിയതിന്റെ അപാകത മൂലം വാഹന യാത്രക്കാർക്ക് അപകടവും പതിവാകുന്നത്. ടൈലുകൾ തീരുന്ന ഭാഗത്ത് ഒരു സൈസിൽ ബംബ് പോലെ സിമൻറ് ഇട്ടിരിക്കുന്നതാണ് നിലവിലെ ഈ അപകടങ്ങൾക്ക് പ്രധാനകാരണം. ഇവിടെ റോഡിൽ ഒരു കുഴിയും രൂപപ്പെട്ടിട്ടുണ്ട്. വളവു തിരിഞ്ഞുവരുന്ന ഇരുചക്ര വാഹനങ്ങൾ അടക്കം ഇവിടെ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതോടെ പിന്നിൽ നിന്നും എത്തുന്ന വാഹനം ഇടിച്ചാണ് അപകടം പതിവാകുന്നത്.

ഇന്ന് രാവിലെ വൈക്കം സ്വദേശിയുടെ സ്കൂട്ടറിന് പിന്നിൽ തമിഴ്നാട് യാത്രക്കാരുടെ കാറിടിച്ച് അപകടമുണ്ടായി. ഭാഗ്യം കൊണ്ടാണ് ഇരുചക്രവാഹന യാത്രക്കാരൻ വാഹനത്തിനടിയിൽപെടാതെ പരിക്കില്ലാതെ രക്ഷപ്പെട്ടത്. വലിയ വാഹനങ്ങൾ വളവ് തിരിയുമ്പോൾ സൈക്കിൾ യാത്രക്കാരും കാൽ നടക്കാരുമടക്കം മറ്റ് ചെറിയ വാഹനങ്ങളും അപകടത്തിൽ പെടുന്നതും പതിവാണ്. കണ്ടെയിനറും ബസുമടക്കമുള്ള വലിയ വാഹനങ്ങൾ എത്തിയാൽ ഗതാഗത കുരുക്കും ഇവിടെ പതിവാണ്. കൊടും വളവിൽ പാകിയിരിക്കുന്ന ടൈലുകൾക്ക് ഇളക്കം തട്ടിയതോടെ വളവ് തിരിയുന്ന ഇരുചക്ര വാഹനങ്ങളുടെ ബാലൻസ് തെറ്റുന്നതും പതിവാണ്.

വലിയ വാഹനങ്ങളുടെ ഒരു ഭാഗത്തേക്കുള്ള ഗതാഗത നിയന്ത്രിച്ച് ടൈലുകൾ പാകിയിരിക്കുന്നതിലെ അപാകത നീക്കി അപകടം ഒഴിവാക്കണമെന്നാണ് ആവശ്യം ഉയരുന്നത്. മാത്രവുമല്ല സിഗ്നൽ ബോർഡുകൾ അടക്കം പതിവായി തകർക്കുന്ന വലിയ വാഹനങ്ങൾക്ക് എതിരെ ശക്തമായ നടപടി എടുക്കാത്തതും വീഴ്ചയായി നാട്ടുകാർ ചൂണ്ടി കാട്ടുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും