സംസ്ഥാന ഹോക്കി ചാമ്പ്യൻ ഷിപ്പിൽ മാറ്റുരക്കാൻ വൈക്കത്തെ കുട്ടികളും
വൈക്കം: കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ ഹോക്കി സ്കൂൾ സെലക്ഷനിൽ വൈക്കം വനിതാ സ്പോർട്സ് അക്കാദമിയിൽ 12 താരങ്ങൾ ഇടം നേടി. വനിതാ സ്പോർട്സ് അക്കാദമിയിൽ നിന്ന് നിന്ന് 13 പേരാണ് പങ്കെടുത്തത്. ശനിയാഴ്ച തിരുവനന്തപുരത്ത് ജി.വി. രാജ സ്പോർട്സ് സ്ക്കൂളിൽ നടക്കുന്ന കേരള സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇവർ പങ്കെടുക്കും. കഴിഞ്ഞയാഴ്ച കോട്ടയത്ത് നടന്ന റവന്യൂ ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻഷിപ്പും നേടിയിരുന്നു. സൗജന്യ പരിശീലനമാണ് വനിതാ സ്പോർട്സ് അക്കാദമിയിൽ നൽകുന്നത്. റോളർ സ്കേറ്റിംഗ്, ഫുട്ബോൾ, ഹോക്കി എന്നീ ജനങ്ങളിൽ നൂറോളം കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.

വൈഗ പ്യാരിലാൽ, നേത്ര അനീഷ്, അനന്യ അജി, ആദിലക്ഷ്മി വി.എസ്, അവന്തിക സുമേഷ്, ശ്രീവിദ്യ. വി, ശ്രീനന്ദന. എം.എസ്, സ്നേഹ. എം. എസ്, വൈഗ ബൈജു, ദേവനന്ദ ശരത്ത്, ഋതുനന്ദ ആർ, അമ്യത വി.വി എന്നീ കുട്ടികളെയാണ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാവരും വൈക്കം വടക്കേനട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ്.
Comments ()