Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ടി.വി പുരത്ത് യുവകലാസാഹിതി ഓണോത്സവത്തിന് 26ന് തുടക്കമാകും

ടി.വി പുരത്ത് യുവകലാസാഹിതി ഓണോത്സവത്തിന് 26ന് തുടക്കമാകും

വൈക്കം: യുവകലാസാഹിതി ഓണോത്സവം - 2026 ഈ മാസം 26, 27, 28 തിയതികളിൽ വൈക്കം ടി.വി പുരം മൂത്തേടത്തുകാവിൽ നടക്കും. കെ.പി. വാസവൻ നഗറിൽ വെച്ച് വമ്പിച്ച ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 26 ന് ഉച്ചയ്ക്ക് 2.30 ന് ടി.വി.പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഓബിജു ഓണാഘോഷം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എം.ഡി. ബാബുരാജ്, ഇ.എൻ. സാലി മോൻ, പി. സോമൻ പിള്ള, ശ്രീലതാ വർമ്മ, ബിജു കൂട്ടുങ്കൽ, മുരളി വാഴമന, രമ്യ തങ്കപ്പൻ, എം.എസ്. രാമചന്ദ്രൻ, കെ.കെ. അനിൽകുമാർ, ടി.എ. തങ്കച്ചൻ, ജീനാ തോമസ്, ആർ. കുട്ടൻ എന്നിവർ ആശംസയർപ്പിക്കും. ബാബു കുട്ടൻ നന്ദി രേഖപ്പെടുത്തും. തുടന്ന് കൃഷ്ണ ശ്രീ മ്യൂസിക്കിന്റെ എവർഗ്രീൻ സോങ്സ്, 5.30 മുതൽ ഗിന്നസ് ബാന്റിന്റെ മെഗാ തിരുവോണവേളം അരങ്ങേറും. 8.30 മുതൽ മൈഥിലി കോൽകളി സംഘം മാഞ്ഞൂർ അവതരിപ്പിക്കുന്ന കോൽകളി. ആർ. ശശീന്ദ്രൻ ആമുഖ പ്രസംഗം നടത്തും. രണ്ടാം ദിവസമായ അവിട്ടം നാളിൽ ഉച്ചക്ക് ശേഷം 2.30 ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 5 ന് ഓംകാര ഫ്യൂഷൻ തിരുവാതികളി സംഘം വെച്ചൂരിന്റെ തിരുവാതിരയും, 6 ന് ടി.വി. ശിവജിയുടെ നേതൃത്വത്തിൽ ഒ.എൻ.വി.- ശ്രീകുമാരൻ തമ്പി എലൈറ്റ്സോങ്ങ്സും നടക്കും. രാത്രി 8 ന് ഇരുമ്പുഴിക്കര നർത്തന ഫ്യൂഷൻ തിരുവാതിര കളി സംഘത്തിന്റെ തിരുവാതിര കളി. പി.വി. സണ്ണി ആമുഖപ്രസംഗം നടത്തും. മൂന്നാം ദിനമായ ചതയ നാളിൽ ഉച്ചക്ക് ശേഷം 2.30 മുതൽ കുട്ടികളുടെ പരിപാടികളും 5.30ന് സാംസ്കാരിക സമ്മേളനവും നടക്കും. സമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് വി.കെ. സന്തോഷ് കുമാർ അദ്ധ്യക്ഷനായിരിക്കും. യുവകലാസാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാംജി.ടി.വി.പുരം ആമുഖ പ്രഭാഷണം നടത്തും. ഡൽഹി - വൈക്കം സംഗമം മലയാളി അസോസിയേഷൻ പ്രസിഡന്റ് അജിത്ത് മഴുവഞ്ചേരി ആശംസാ പ്രസംഗം നടത്തും.

ആർ. സുശീലൻ, കെ. ബിനു, ആർ. സുരേഷ്, ഡി. ഹർഷകുമാർ, പി. പ്രദീപ്, ആസിഫ് റഹിം, ബി. അജിത്ത്കുമാർ കെ.വി. പ്രസന്നൻ, പി.ആർ. സാബു, മോഹൻദാസ് വെച്ചൂർ, കെ.വി. നടരാജൻ, ടി.വി. ശിവജി, അരവിന്ദൻ കെ.എസ്. മംഗലം, സലിം മുല്ലശ്ശേരി എന്നിവർ പ്രസംഗിക്കും. രക്ഷാധികാരി പി.ആർ. നടരാജപ്പണിക്കർ മുല്ലക്കരയ്ക്ക് ഉപഹാര സമർപ്പണം നടത്തും. തുടർന്ന് ബഷീർ സാഹിത്യ പുരസ്കാരം നേടിയ കെ. ഉണ്ണികൃഷ്ണൻ തൃശൂർ, മൃദംഗവാദകൻ എം. രമേശൻ, ശുക്രൻ സിനിമയിലെ പിന്നണി ഗായിക ധന്യാ വിജയൻ എന്നിവരെ ആദരിക്കും. 7.30 മുതൽ ആലുവ സ്വരലയ ആട്ടക്കളത്തിന്റെ ത്രില്ലിംഗ് നാടൻ പാട്ട് നടക്കും. പരിപാടിയോടനുബന്ധിച്ച് നടത്തുന്ന കൂപ്പൺ നറുക്കെടുപ്പ് ഒന്നാം സമ്മാന വിജയിക്ക് ഇലക്ടീക്ക് സ്ക്കൂട്ടർ സമ്മാനിക്കും. മറ്റ് നിരവധി സമ്മാനങ്ങളും കൂപ്പൺ നറുക്കെടുപ്പിൽ നൽകുമെന്ന് സംഘടന ഭാരവാഹികളായ എം.കെ. മുരളിധരൻ നായർ (പ്രസി.) കെ.വി. സുനിൽ (സെക്ര.) കുട്ടൻ (ട്രഷറർ) പ്രോഗ്രാം കോർഡിനേറ്റേഴ്സ് സാംജി ടി.വി. പുരം, ടി.വി. ശിവജി, പി.വി. സണ്ണി എന്നിവർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും