Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത വനിതാ ടി.ടി.ഇയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത വനിതാ ടി.ടി.ഇയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിതാ ടി.ടി.ഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തിരുവല്ല കണ്ടുചിറയില്‍ വീട്ടില്‍ മനീഷാണ് (27) അറസ്റ്റിലായത്. 19ന് വൈകിട്ട് ഏറനാട് എക്‌സ്പ്രസ് ആലപ്പുഴ സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട അല്‍പസമയത്തിനകമാണ് സംഭവം. ടി.ടി.ഇയുടെ പരാതിയിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്.

വനിതാ ടി.ടി.ഇ മനീഷിനോട് ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ അസഭ്യം പറയുകയും ടി.ടി.ഇയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി കായംകുളം സ്റ്റേഷനില്‍ ഇറക്കുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കൊല്ലത്തേക്കു പോകുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും