Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

കളമെഴുത്തും പാട്ടും വടക്കുപുറത്ത് വലിയ ഗുരുതിയും

കളമെഴുത്തും പാട്ടും വടക്കുപുറത്ത് വലിയ ഗുരുതിയും
കളമെഴുത്തും പാട്ടും നടത്തുന്ന ആചാര്യൻ ഗിരീഷ് മുരിയാടിനെ മാത്താനം ദേവീക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് കണ്ണൻകൂരാപ്പള്ളി ഷാൾ അണിയിച്ച് സ്വീകരിക്കുന്നു

തലയോലപ്പറമ്പ്: ബ്രഹ്‌മപുരം മാത്താനം ദേവീ ക്ഷേത്രത്തിൽ ഭദ്രകാളിഅമ്മയ്ക്ക് കളമെഴുത്തും പാട്ടും വടക്കുപുറത്ത് വലിയ ഗുരുതിയും നടത്തുന്നതിൻ്റെ ഭാഗമായി കളമെഴുത്തും പാട്ടും നടത്തുന്ന ആചാര്യൻ ഗിരീഷ് മുരിയാടിന് വരവേൽപ് നൽകി. തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ നിന്ന് താലപൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് ആചാര്യനെ മാത്താനം ക്ഷേത്ര സന്നിധിയിലേക്ക് വരവേറ്റത്. മാത്താനം ദേവസ്വം പ്രസിഡൻ്റ് കണ്ണൻകൂരാപ്പള്ളിൽ, സെക്രട്ടറി കെ.കെ. ഷിനോജ്, ട്രഷറർ എം.ആർ. രജിമോൻ, വൈസ് പ്രസിഡൻ്റ് പി.എൻ. അജയകുമാർ, മഹിളാസമാജം പ്രസിഡൻ്റ് ലീലരമണൻ, സെക്രട്ടറി രതിബാബു തുടങ്ങിയവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും