Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിനി തിരയില്‍പ്പെട്ട് മരിച്ചു

വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിനി തിരയില്‍പ്പെട്ട് മരിച്ചു

തിരുവനന്തപുരം: വർക്കല ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിനി തിരയില്‍പ്പെട്ട് മരിച്ചു.ഒഡീഷ സ്വദേശിനി പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോണ്‍ സുഭാഷ് മാർഗില്‍ ബിജയകുമാറിന്റെയും മംമ്തയുടെയും മകളാണ് മരിച്ച പ്രിയങ്ക സാഹോ. സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രിയങ്ക ശനിയാഴ്ച വൈകീട്ട് കടലില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ബഹളം വെച്ചതോടെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദ സഞ്ചാരികളും എത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. പ്രിയങ്കയെയും ഇവർ കരയ്ക്കെത്തിച്ച്‌ ആംബുലൻസില്‍ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും