Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കൊയ്ത്തുയന്ത്രത്തിലേറി എം.എൽ.എ: വെച്ചൂർ അരികുപുറം പാടശേഖരത്തിൽ വിരിപ്പ് കൊയ്ത്തിന് ആവേശകരമായ തുടക്കം

കൊയ്ത്തുയന്ത്രത്തിലേറി എം.എൽ.എ: വെച്ചൂർ അരികുപുറം പാടശേഖരത്തിൽ വിരിപ്പ് കൊയ്ത്തിന് ആവേശകരമായ തുടക്കം

വൈക്കം: കോട്ടയം ജില്ലയിൽ അപ്പർകുട്ടനാടൻ കാർഷികമേഖലയിൽ ആദ്യ വിളവെടുപ്പിന് വൈക്കം വെച്ചൂരിൽ ആഘോഷ തുടക്കം. വെച്ചൂർ അരികുപുറം പാടശേഖരത്തിലാണ് കർഷക പ്രതീക്ഷയുടെ വിരിപ്പ് കൃഷിക്കൊയ്ത്ത് തുടങ്ങിയത്. പടക്കം പൊട്ടിച്ചും പായസം വിളമ്പിയുമാണ് അരിക് പുറം പാടശേഖര സമിതി ആദ്യ വിരിപ്പ് കൃഷി കൊയ്ത്ത് ആഘോഷമാക്കിയത്. നൂറ്റിപതിനൊന്ന് ഏക്കർ പാടത്തെ കൊയ്ത്തുൽസവത്തിന് തുടക്കമിട്ട് ജില്ലയിലെ ആദ്യ വിരിപ്പ് കൃഷിയുടെ കതിരറുത്ത് കെ. ബിനി മോൻ എം.എൽ.എ തുടക്കമിട്ടു .പിന്നീട് കൊയത്ത് യന്ത്രങ്ങൾ ഓരോന്നായി പാടത്തേക്ക് ഇറങ്ങി.

കൊയ്ത്താവേശത്തിൽ എം.എൽ.എയും കൊയ്ത്ത് യന്ത്രത്തിൽ കയറി പാടത്തിറങ്ങി. നാല് കൊയ്ത്ത് യന്ത്രങ്ങളാണ് പാടത്ത് കതിരറുത്ത് തുടങ്ങിയത്. വെച്ചൂരിൽ 1,285 ഹെക്ടറിലാണ് ഇത്തവണ വിരിപ്പ് കൃഷിയിറക്കിയിരിക്കുന്നത്. അരിക്പുറത്തെ വിളവെടുപ്പ് തുടങ്ങിയതോടെ, ഈ മാസം ഇരുപതോടെ തുടങ്ങുന്ന മറ്റ് പാടങ്ങളിലേയും കൊയ്ത്താരവത്തിനുള്ള ഒരുക്കങ്ങളായി. അിരിക് പുറം പാടത്തെ 55 ഓളം കർഷകരുടെ നെല്ലാണ് കൊയ്‌തെടുക്കുന്നത്. വെച്ചൂർ മോഡേൺ റൈസ് മില്ലിൽ തന്നെ ഈ നെല്ല് സംഭരിക്കുമെന്നും അതിനുള്ള നടപടികളായെന്നും കെ. ബിനിമോൻ കർഷകരെ അറിയിച്ചു.

ഏക്കറിന് 25 മുതൽ 30 വരെ ക്വിൻ്റൽ വിളവ് പ്രതീക്ഷയിലാണ് അരിക് പുറം പാടത്തെ കർഷകർ. 28 ക്വിൻ്റൽ വിളവ് ഉണ്ടാകുമെന്ന് കൊയ്യ്ത്ത് ഉൽസവത്തിനെത്തിയ കൃഷി ഓഫിസർ ലിഡ ജേക്കബും അറിയിച്ചു. വെച്ചൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അജി, പഞ്ചായത്ത് അംഗവും കർഷകനുമായ മോഹൻദാസ് വെച്ചൂർ, അരിക്പുറം പാടശേഖര സമിതി സെക്രട്ടറി വി.ടി സണ്ണി എന്നിവർ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി. വിവിധ പാടശേഖര സമിതി ഭാരവാഹികളും അംഗങ്ങളും കർഷകരും കൊയ്ത്തുൽത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും