Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

വേമ്പനാട്ട് കായലിൽ കൈകാലുകൾ ബന്ധിച്ച് നീന്തിക്കയറാനൊരുങ്ങി ഒൻപതു വയസ്സുകാരൻ

വേമ്പനാട്ട് കായലിൽ കൈകാലുകൾ ബന്ധിച്ച് നീന്തിക്കയറാനൊരുങ്ങി ഒൻപതു വയസ്സുകാരൻ
ദേവദർശൻ

വൈക്കം: വേമ്പനാട്ട് കായലിൽ കൈകാലുകൾ ബന്ധിച്ച് നീന്തിക്കയറാനൊരുങ്ങി ഒൻപതു വയസ്സുകാരനായ ദേവദർശൻ. നാളെ രാവിലെ 7 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേക്കടവിൽ നിന്നും കോട്ടയം വൈക്കം ബീച്ച് വരെയുള്ള 9 കിലോമീറ്റർ ദൂരമാണ് ദേവദർശൻ ആഴമേറിയ വേമ്പനാട്ട് കായൽ കൈകാലുകൾ ബന്ധിച്ച് നീന്താൻ ശ്രമിക്കുക. കോതമംഗലം വിമലഗിരി പബ്ലിക് സ്കൂ‌ൾ നാലാം ക്ലാസ് വിദ്യാർഥിയും കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് വീട്ടിലെ രഘുനാഥ് ആതിര ദമ്പതികളുടെ മകനുമാണ് ദേവദർശൻ. ദേവദർശനെ ഈ ഉദ്യമത്തിന് പ്രാപ്തനാക്കുന്നത് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിൻ്റെ പരിശീലകൻ ബിജു തങ്കപ്പനാണ്. ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ് ഈ കൊച്ചു മിടുക്കൻ. ചുരുങ്ങിയ കാലം കൊണ്ട് നീന്തലിൽ മികച്ച പ്രകടനമാണ് ദേവദർശൻ കാഴ്‌ച വെച്ചതെന്ന് ബിജു തങ്കപ്പൻ പറഞ്ഞു. കുത്തൊഴുക്കുള്ള മുവാറ്റുപുഴ ആറ്റിലാണ് ദേവദർശൻ പരിശീലനം പൂർത്തിയാക്കിയത്. വേമ്പനാട്ട് കായലിൻ്റെ ഏറ്റവും വീതി ഏറിയ ഭാഗത്താണ് ദേവദർശൻ നീന്താൻ ശ്രമിക്കുന്നത്. ആദ്യമായിട്ടാണ് 9 വയസ്സുകാരൻ വേമ്പനാട്ട് കായലിലെ 9 കിലോമീറ്റർ ദൂരം കൈകാലുകൾ ബന്ധിച്ച് നീന്തി റെക്കോർഡ് ഇടാൻ ശ്രമിക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും