വെള്ളക്കാട്ട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
വൈക്കം: ടി.വി. പുരം 116-ാം നമ്പര്‍ ധീവരസഭ ശാഖയുടെ കീഴിലുള്ള വെള്ളക്കാട്ട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് ക്ഷേത്രം തന്ത്രി പി. വി. സാലി വൈക്കം കൊടിയേറ്റി. സഹ തന്ത്രി ആര്‍. ഗിരീഷ്, ക്ഷേത്രം മേല്‍ശാന്തി പ്രീനു വൈക്കം എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. കൊടിയേറ്റാനുള്ള കൊടിമരം, കൊടിക്കയര്‍, കൊടിക്കൂറ എന്നിവ ചൊവ്വാഴ്ച ക്ഷേത്രത്തിലേയ്ക്ക് ആഘോഷപൂര്‍വ്വം എഴുന്നള്ളിച്ചു. കൊടിയേറ്റിനു ശേഷം തിരുനടയില്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എസ്. സുഖേഷ് ദീപം തെളിയിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് അന്നദാനവും നടന്നു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് പി.ബി. പുഷ്പാംഗദന്‍, വൈസ് പ്രസിഡന്റ് രജിമോന്‍, സെക്രട്ടറി പ്രമോദ് പനക്കിയില്‍, ജോയിന്റ് സെക്രട്ടറി എം. മനോജ്, ട്രഷറര്‍ രജനീഷ് ചാണി, സതീഷന്‍ വെട്ടച്ചിറ, മഹിളാ സഭ ഭാരവാഹികളായ വത്സലാ ചന്ദ്രന്‍, അനുഷ സാബു, ലോഭാ ഓമനക്കുട്ടന്‍, അഞ്ജലി ബിനു, ഹൈമ സാബു എന്നിവര്‍ നേതൃത്വം നല്‍കി. വിവധ ദിവസങ്ങളില്‍ അന്നദാനവും, തിരുവാതിരകളി, ദേവിക്ക് പ്രഭാമണ്ഡലം സമര്‍പ്പണം, സര്‍വ്വൈശ്യര്വ പൂജ, ഫ്യൂഷന്‍ തിരുവാതിര, ഓട്ടന്‍ തുള്ളല്‍, സ്‌കന്ദപുരാണ സമീക്ഷ, രഥഘോഷയാത്ര, ഗാനമേള, കുംഭകുടം വരവ്, ദേശതാലപ്പൊലി, പൂമൂടല്‍, ഭക്തിഗാനസുധ, ശ്രീബലി, കലശാഭിഷേകം, കാഴ്ചശ്രീബലി, കാവടിഘോഷയാത്ര, ആറാട്ട് പുറപ്പാട് എന്നിവ നടക്കും.