35 വര്‍ഷം തരിശായി കിടന്ന പാടശേഖരത്ത് കര്‍ഷക കൂട്ടായ്മ നടത്തിയ കൃഷിയ്ക്ക് നൂറ് മേനി വിളവ്
വൈക്കം: തലയാഴത്ത് 35 വര്‍ഷമായി കൃഷി ചെയ്യാതെ തരിശായി കിടന്ന തലയാഴം പഞ്ചായത്ത് മൂലേക്കരി പാടശേഖരത്ത് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ വര്‍ഷ കൃഷിയ്ക്ക് നൂറ് മേനി വിളവ്. മുന്‍ പഞ്ചായത്ത് മെമ്പര്‍ പ്രീജു കെ. ശശിയുടെ നേതൃത്വത്തിലുള്ള കര്‍ഷക കൂട്ടായ്മയാണ് 60 ഏക്കര്‍ സ്ഥാലത്ത് നെലവിത്ത് പാകി മികച്ച വിളവ് സ്വന്തമാക്കിയത്. കൃഷിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള കര്‍ഷകര്‍ ഒത്തുകൂടിയപ്പോള്‍ അതിനു നേട്ടം ആറുപതോളം കര്‍ഷകര്‍ക്ക് സ്വന്തമായി. തലയാഴം പഞ്ചായത്തിലെ കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന മുഴുവന്‍ പാടശേഖരങ്ങളും ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ കര്‍ഷക കൂട്ടായ്മ തയ്യാറാണെന്നും മുന്‍ പഞ്ചായത്ത് മെമ്പര്‍ പ്രീജു കെ. ശശി പറഞ്ഞു. കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ചൊവ്വാഴ്ച രാവിലെ തലയാഴം പഞ്ചായത്ത് കൃഷി ഓഫീസര്‍ രേഷ്മ ഗോപി ഉദ്ഘാടനം ചെയ്തു. കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് എം.കെ. ഓമനകുട്ടന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ പ്രീജു കെ. ശശി, സെക്രട്ടറി ഹാരിഷ് കാലാപള്ളി, വൈസ് പ്രസിഡന്റ് രക്തനപ്പന്‍, കെ.വി. പ്രസന്നന്‍, ടി.എസ്. സജീവ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, വി.എസ് ഹരിശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിൻ്റേയും കൃഷിവകുപ്പിന്റേയും പിന്‍ന്തുണയും പ്രത്സാഹനവും ഈ നേട്ടത്തിന്റെ പിന്നിലുണ്ടെന്ന് കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് എം.കെ. ഓനമക്കുട്ടന്‍ പറഞ്ഞു.