Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ അവകാശസംരക്ഷണത്തിനായി മത്സ്യത്തൊഴിലാളികൾ: വൈക്കത്ത് എ.ഐ.ടി.യു.സി പ്രതിഷേധ സംഗമം പിതൃതർപ്പണ പുണ്യത്തിൽ ജനസഹസ്രങ്ങൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ലെറ്റർ ടൂറിസം സർക്യൂട്ടിന് കോട്ടയം ജില്ലയിൽ തുടക്കമായി

ലെറ്റർ ടൂറിസം സർക്യൂട്ടിന് കോട്ടയം ജില്ലയിൽ തുടക്കമായി
ലെറ്റർ ടൂറിസത്തിൻ്റെ മറിയപ്പള്ളി അക്ഷരം മ്യൂസിയത്തിൽ നിന്നാരംഭിച്ച യാത്ര മന്ത്രി വി.എൻ. വാസവൻ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

എസ്. സതീഷ്കുമാർ

കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ ഭാഷാ- സാഹിത്യ-സാംസ്കാരിക മ്യൂസിയമായ അക്ഷരം മ്യൂസിയം സംഘടിപ്പിക്കുന്നതാണ് ലെറ്റർ ടൂറിസം. മറിയപ്പള്ളി അക്ഷരം മ്യൂസിയത്തിൽ നിന്നാരംഭിച്ച യാത്ര, മന്ത്രി വി.എൻ. വാസവൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്മാരകം മുതൽ അച്ചടി പാരമ്പര്യത്തിന്റെ മുഖമുദ്രയായ സി.എം.എസ്. പ്രസ്സ് വരെയാണ് ലൈറ്റർ ടൂറിസം യാത്ര.

0:00
/1:03

പത്തിലേറെ ചരിത്ര-പൈതൃക കേന്ദ്രങ്ങളിലൂടെയാണ് ഈ യാത്ര നടത്തുന്നത്. സി.എം.എസ് കോളജ്, ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കുമാരനല്ലൂർ ശേവധി മ്യൂസിയം ആൻഡ് ഇൻഡോളോജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് യാത്ര അവസാനിക്കുന്നത്. കറുകച്ചാൽ ഉപജില്ലയിൽ ലിറ്റിൽ മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ഭാഗമായ വിവിധ സ്കൂളുകളിലെ 10 വിദ്യാർഥികളും അധ്യാപകരുമാണ് യാത്രയുടെ ഭാഗമായത്.
ജോയിന്റ് റജിസ്ട്രാർ ജനറൽ ഇൻ ചാർജ് കെ.പി. ഉണ്ണികൃഷ്ണൻ നായർ, സാഹിത്യപ്രവർത്തക സഹകരണ സംഘം സെക്രട്ടറി എസ്. സന്തോഷ് കുമാർ,അക്ഷരം മ്യൂസിയം മാനേജർ രാജീവ് എം. ജോൺ, ബി.ശശികുമാർ, കെ. പ്രശാന്ത്, കെ.ജെ.അനിൽകുമാർ എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. അക്ഷരം മ്യൂസിയം സംഘടിപ്പിക്കുന്ന ലെറ്റർ ടൂറിസം സർക്യൂട്ടിന്റെ ഭാഗമാകാൻ പൊതു ജനങ്ങൾക്കും അവസരമുണ്ട്. താൽപര്യമുള്ളവർക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാം.
9567829587, 0481-2080553.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും