തലയോലപ്പറമ്പിൽ കേരളോത്സവത്തിനു തുടക്കമായി
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്തിൻ്റെ കേരളോത്സവത്തിന് തുടക്കമായി. പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച വിളംബര ജാഥ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിയ്ക്കകം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ, ഹരിതകർമ്മസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് തലപ്പാറ ക്ലബ്ബ് 25 ഇൻഡോർ സ്റ്റേഡിയത്തിലും, വോളിബോൾ ടൂർണ്ണമെൻ്റ് വടയാർ ഇളങ്കാവ് കുഴലുമ്പുറം ബ്രദേഴ്‌സ് മൈതാനത്തും, ക്രിക്കറ്റ് ടൂർണമെൻ്റ് തലയോലപ്പറമ്പ് ഗവ. ബോയ്സ് എച്ച്.എസ് ഗ്രൗണ്ടിലും നടക്കും.
കേരളോത്സവം വെള്ളിയാഴ്ച സമാപിക്കും.
Comments ()