Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും

വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും

കോട്ടയം: വളർത്തുമൃഗങ്ങളിൽ പകർച്ചവ്യാധികൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്രസർക്കാർ ചട്ടങ്ങൾ കർശനമാക്കുന്നു. 2010ലെ ചട്ടങ്ങൾ റദ്ദാക്കിയാണ് പുതിയ വിജ്ഞാപനം വന്നത്. രോഗനിരീക്ഷണം, റിപ്പോർട്ടിങ്, നിയന്ത്രണം എന്നിവയ്ക്കു ഭാരത് പശു ധാൻ പോർട്ടൽ ഏകീകൃത ഡിജിറ്റൽ സംവിധാനമാണ് വരുന്നത്. പേവിഷബാധ, ആന്ത്രാക്സ്, നിപ്പ, പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി, പശുക്കളിലും എരുമകളിലും പടരുന്ന ലംപി ത്വക്ക് രോഗം, കുളമ്പ് രോഗം തുടങ്ങിയവ സംസ്ഥാനങ്ങളിൽ കണ്ടെത്തിയതാണ് ചട്ടങ്ങൾ കർശനമാക്കാൻ കാരണം. കന്നുകാലികളിലും മറ്റും ഗുരുതര രോഗങ്ങൾ പടരുന്ന വിവരം അധികൃതരെ നിശ്ചിത സമയത്തിനുള്ളിൽ അറിയിക്കാതിരിക്കുന്നവർക്കു പിഴയും തടവും ലഭിക്കും. ചത്ത മൃഗങ്ങളുടെ ജഡമോ അവശിഷ്ടമോ നദിയിലോ കനാലിലോ തള്ളിയാൽ ഒരു മാസം തടവുശിക്ഷ ലഭിക്കും 5,000 രൂപവരെ പിഴയും ചുമത്തും. മൃഗങ്ങൾക്കു പകർച്ചവ്യാധി ബാധിച്ചിട്ടുണ്ടെങ്കിൽ പ്രദേശത്തെ വില്ലേജ് ഓഫിസർ വെറ്ററിനറി ഡോക്ടറെ അറിയിക്കണം. വെറ്ററിനറി ഡോക്ടർ സാഹചര്യം വിലയിരുത്തി വിവരം പശുധാൻ പോർട്ടലിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപെടുത്തണം. വാക്സിനേഷന്റെ ഉൾപ്പെടെ വിവരങ്ങളും പോർട്ടലിൽ റിപ്പോർട്ട് ചെയ്യണം. കന്നുകാലികൾക്കും കോഴി, താറാവ് തുടങ്ങിയവയ്ക്കു പുറമേ മത്സ്യം, തേനീച്ച, മുയൽ, കുതിര, പന്നി തുടങ്ങിയവയ്ക്കു പടരുന്ന പകർച്ചവ്യാധികളുടെ കാര്യത്തിലും ഈ ചട്ടങ്ങൾ ബാധകമാണ്. കഴിഞ്ഞ ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ നിർദേശങ്ങളും അഭിപ്രായങ്ങളും പരിശോധിച്ചശേഷം വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിലായി.

ജഡം കുമ്മായമിട്ട് സംസ്ക്കരിക്കണം

രോഗബാധയേറ്റു ചത്ത മൃഗങ്ങളുടെ ജഡം മാർഗനിർദേശങ്ങളുമുണ്ട് വിഞ്ജാപനത്തിൽ. ജലാശയങ്ങളിൽ നിന്ന് 20 മീറ്ററും കിണറിന്റെ പരിസരത്തുനിന്ന് 250 മീറ്റർ അകലെയും വേണം കുഴിയെടുക്കാൻ. കുഴിക്ക് ചത്ത മൃഗത്തിന്റെ ഇരട്ടി വിസ്തൃ‌തിയും ഒന്നര മീറ്റർ ആഴവും വേണം. മൂടുമ്പോൾ അഞ്ച് സെന്റിമീറ്റർ കനത്തിൽ കുമ്മായം ഇടണം. ചത്ത മൃഗങ്ങളെ കൂട്ടത്തോടെ കുഴിച്ചിടുന്നതു ജനവാസമേഖലയിൽ നിന്ന് 250 മീറ്റർ അകലെയായിരിക്കണം. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് 12 മണിക്കൂറിനുള്ളിൽ പശുധാൻ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ആന്ത്രാക്സ് ബാധിച്ചാണു മൃഗങ്ങൾ ചത്തതെന്ന സംശയമുണ്ടെങ്കിൽ ജഡം പോസ്റ്റ്മോർട്ടം ചെയ്യരുത്. ലാബിൽ നിന്നുള്ള പരിശോധനാഫലം വരുന്നതുവരെ പ്രദേശം നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കണം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും