Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆
|
Loading Weather...
Follow Us:

മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം!

മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം!

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലും റീൽ ചിത്രീകരണം. ഭഗവാൻ്റെ തിരുനടക്ക് മുന്നിൽ പെൺകുട്ടിയുടെ താണ്ഡവം. ഭാരതത്തിലെ തന്നെ മഹാക്ഷേത്രങ്ങളിലൊന്നാണ് വൈക്കം മഹാദേവക്ഷേത്രം. പരശുരാമനാൽ കല്പിതമായതെന്ന് വിശ്വസിക്കപ്പെടുന്ന താന്ത്രിക കർമ്മങ്ങളും, പൂജാവിധികളും അനുഷ്ഠാനങ്ങളും കണിശതയോടെ പിന്തുടരുന്ന ഇവിടെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട് ഭക്തജനങ്ങളും ഏറെ ഭക്ത്യാദരങ്ങളോടെയാണ് പെരുമാറുക. ഇതിനെല്ലാം കളങ്കം ചാർത്തുന്ന രീതിയിലാണ് റീൽ ചിത്രീകരിക്കുന്നത്. ഒരു പെൺകുട്ടി ക്ഷേത്രനടയ്ക്ക് നേരേ മുന്നിൽ പുറംതിരിഞ്ഞു നിന്ന് ശിവതാണ്ഡവത്തിൻ്റെ വിവിധ പോസുകൾ ചിത്രീകരിക്കുന്നതാണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഒരു റീൽ. രണ്ട് പെൺകുട്ടികൾ ചേർന്ന് നടക്കുന്നതും ഓടുന്നതും മറ്റ് വിവിധ പോസുകളും അതിൻ്റെയെല്ലാം സ്ലോമോഷനുമൊക്കെ ആണ് ഇൻസ്റ്റാഗ്രാമിൽ തന്നെയുള്ള മറ്റൊരു റീൽ. ഒരു പെൺകുട്ടി ക്ഷേത്രമുറ്റത്ത് നൃത്തം ചെയ്യുന്ന മറ്റൊരു റീലുമുണ്ട്.

റീച്ച് കൂട്ടാൻ സ്വന്തം പിതാവിനെ പായ്ക്ക് ചെയ്ത് കൊറിയർ സ്ഥാപനത്തിൽ കൊണ്ടുചെന്നത് കേസായത് ബംഗലുരുവിൽ അടുത്ത കാലത്താണ്. ഇതിപ്പോൾ വീടും നാടും റോഡുമെല്ലാം കടന്ന് ക്ഷേത്രത്തിൻ്റെ പരിപാവനതയിലേക്കുള്ള കടന്നുകയറ്റം ഏറെ ആശയോടെയാണ് ഭക്തജനങ്ങൾ ഉൾപ്പെടെ കാണുന്നത്. കഴിഞ്ഞ തിരുവോണ നാളിൽ കമിതാക്കളുടെ വിഹാര കേന്ദ്രമായിരുന്നു മഹാദേവക്ഷേത്രം. ഏറെയും വൈക്കം താലൂക്കിനോ ജില്ലക്കോ തന്നെ പുറത്തുനിന്നുള്ളവരാണ് ഇത്തരം സാഹചര്യങ്ങളിൽ ഇപ്പോൾ ഇവിടെ എത്തുന്നത്. ക്ഷേത്രമെന്നതിൻ്റെ പരിമിതികളെല്ലാം ലംഘിച്ചായിരുന്നു അന്ന് ഫോട്ടോ എടുക്കലും റീൽ ചിത്രീകരണവും. വൈക്കം നഗരസഭ കായലോര ബീച്ചിൽ പകൽ സമയങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികളടക്കമുള്ളവർ എത്തി പ്രണയത്തിൻ്റെ പേരിൽ പച്ചയായ ലൈംഗികവേഴ്ചയാണ് പരസ്യമായി നടത്തുന്നത്. പലപ്പോഴും സമീപവാസികളായ സ്ത്രീകൾ സംഘടിച്ചെത്തി ഇവരെ തുരത്തിയോടിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇത്തരം റീലുകൾ പ്രചരിക്കുമ്പോൾ ക്ഷേത്രത്തിലും എന്തുമാകാമെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറപ്പെടുന്നതെന്നും ഭാവിയിൽ ബീച്ചിലെ പോലെ അനാശാസ്യ പ്രവർത്തനങ്ങൾക്കായി ക്ഷേത്രവളപ്പിലും കേന്ദ്രീകരിക്കുന്ന സാഹചര്യമുണ്ടാകുമെന്നുമാണ് ഭക്തരുടെ ആശങ്ക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും