കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു
വൈക്കം: പുതിയ സോളാർ ബോട്ടിൽ ഒരു മണിക്കൂറൊന്ന് കായൽചുറ്റാം. കായൽ കാഴ്ചയും സോളാർ ബോട്ട് യാത്രാനുഭവുമാണ് ഈ യാത്രയുടെ ഹൈലൈറ്റ്. കാട്ടിക്കുന്ന് പാലക്കരിയിലേക്കുള്ള യാത്രക്ക് പുറമെയാണ് ജലഗതാഗതവകുപ്പ് ഒരു ചെറുവിനോദ യാത്രയ്ക്ക് കൂടി വൈക്കത്ത് കളമൊരുക്കിയിരിന്നത്. ഒരു മണിക്കൂർ ബോട്ടിൽ കായൽ കാഴ്ചയുമായി ജലഗതാഗത വകുപ്പിൻ്റെ 'സീ വൈക്കം' ഉല്ലാസയാത്രയാണ് ജനപ്രിയമാകുകയാണ്.
മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയും മാത്രം മുടക്കിയാൽ കായലിലൊന്ന് ചുറ്റവരാം. 'സീ വൈക്കം ഉല്ലാസയാത്ര' എന്ന പേരിട്ടിരിക്കുന്ന യാത്രയിൽ ടി.വിപുരം ഭാഗത്തേക്ക് പോയി വിളക്ക്മാടതുരുത്ത് ചുറ്റി നേരെകടവ് മാക്കേ കടവ് പാലത്തിൻ്റെ കായൽ കാഴ്ചയും കണ്ട് മടങ്ങാം. പത്ത് യാത്രക്കാരുണ്ടെങ്കിൽ 'സീ വൈക്കം' യാത്ര പുറപ്പെടും. കഴിഞ്ഞ 10 നാണ് 'സീ വൈക്കം' യാത്ര തുടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച അഞ്ച് യാത്രകളിലുടെ ജലഗതാഗത വകുപ്പിന് 10000 രൂപയോളം വരുമാനം ലഭിച്ചു. ശബ്ദ വായുമലിനീകരണമില്ലാത്ത സോളാർ ബോട്ടിൽ കായലിലൂടെ ഒഴുകിനീങ്ങുന്ന യാത്രാനുഭവം കാഴ്ചകൾക്കൊപ്പം യാത്രക്ക് നവ്യാനുഭവുമാകുന്നതോടെ കുറഞ്ഞ സമയത്തുള്ള ഈ യാത്രക്ക് തിരക്കേറുകയാണ്.

വൈക്കം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി നാല് ബസുകൾ ഇതിനകം ജലഗതാഗത വകുപ്പുമായി സഹകരിച്ച് വിനോദ സഞ്ചാരികളെ കായൽ യാത്രക്കായി എത്തിക്കുന്നുണ്ട്. ജലഗതാഗത വകുപ്പിന്റെ കാട്ടിക്കുന്നിലേക്കുള്ള യാത്രയും സീ വൈക്കം യാത്രയും നൽകുന്ന യാത്ര അനുഭവത്തിന്റെ സുഖം അറിയാൻ തിരക്കേറിയതോടെ ചരിത്ര സാക്ഷ്യം പറയുന്ന വൈക്കം ബോട്ട് ജെട്ടി ഒരു പുത്തനുണർവിൻ്റെ പാതയിലാണ്.
Comments ()