Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆
|
Loading Weather...
Follow Us:

വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്

വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്

വൈക്കം: സംസ്ഥാനത്ത് ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടിയായി ആത്മഹത്യകൾ നടക്കുന്നുവെന്ന കണക്ക് പുറത്ത് വരുമ്പോൾ കോട്ടയം ജില്ലയിൽ വൈക്കത്താണ് ആത്മഹത്യകളുടെ എണ്ണം കൂടുന്ന ഗുരുതര സ്ഥിതിയെന്ന് കണക്കുകളും പുറത്ത് വരുന്നത്. ടി.വി പുരത്ത് സ്ഥിതി അതീവ ഗുരുതരമെന്നും പഠനങ്ങളും കണക്കുകളും പറയുന്നു. വൈക്കത്തെ ഗ്രാമപ്രദേശങ്ങളിൽ അടുത്ത വർഷങ്ങളിൽ ജീവനൊടുക്കുന്നവരുടെ എണ്ണമേറിയതായാണ് പോലീസ്, ആശുപത്രി അധികൃതർ നൽകുന്ന കണക്കുകൾ.

പറഞ്ഞാൽ തീരുന്ന ചെറിയ കാര്യങ്ങളുടെ പേരിൽ വരെ ആത്മഹത്യകൾ നടക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടെ വൈക്കം താലൂക്കാശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടങ്ങളിൽ 72 ശതമാനവും ആത്മഹത്യ മരണങ്ങളാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ട്വിങ്കിൾ പ്രഭാകരൻ പറഞ്ഞു. കഴിഞ്ഞ എട്ടു മാസത്തിനിടയിൽ മാത്രം വൈക്കത്ത് 66 പേർ ആത്മഹത്യ ചെയ്തതായാണ് ആശുപത്രി കണക്കുകൾ. ഇതിൽ ടി.വി.പുരം പഞ്ചായത്തിലെ ചെമ്മനത്തുകരയിലാണ് അത്മഹത്യകളുടെ എണ്ണം കൂടുതൽ. ഇവിടെ കഴിഞ്ഞു രണ്ട് മാസത്തിനുള്ളിൽ ഒരു വാർഡിലെ മാത്രം 4 പേരടക്കം ഏഴ് പേരാണ് ആത്മഹത്യ ചെയ്തത്. 20 വർഷത്തിനിടെ ചെമ്മനത്ത്കരയിൽ മാത്രം 90 പേർ ആത്മഹത്യ ചെയ്തതായാണ് കണക്ക്. ഒദ്യോഗികമല്ലാത്ത കണക്കുകൾ പ്രകാരം ഇതിലുമധികം അത്മഹത്യകൾ നടന്നതായാണ് ഇവിടെ പഠനം നടത്തിയ ചില സംഘടനകൾ പറയുന്നത്. മരണപ്പെടുന്നവരിൽ ഭൂരിഭാഗവും 50വയസിൽ താഴെയുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്. വൈക്കത്ത് അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 300 പേരാണ്. 50 വയസ്സിനുതാഴെ 120 പേർ ജീവനൊടുക്കി. അതിൽ നൂറിലധികം പേരും പുരുഷന്മാരെന്നാണ് കണക്കുകൾ.

അഞ്ച് വർഷത്തിനിടെ 600 ഓളം പോസ്റ്റുമോർട്ടങ്ങളാണ് ഇങ്ങനെ വൈക്കം താലൂക്ക് ആശുപത്രിയിൽ നടന്നതെന്നും കണക്കുകൾ പറയുന്നു. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ബോധവൽക്കണ പരിപാടികൾക്ക് വൈക്കം ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുകയാണ്. മധുരം ജീവിതമെന്ന പദ്ധതിക്കാണ് തുടക്കമായത്. വൈക്കത്തെ ആറ് പഞ്ചായത്തുകളിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ സഹകരണത്തോടെ, ജീവിത പ്രതിസന്ധി നേരിടുന്നവർക്ക് കൈത്താങ്ങാവുന്ന പ്രവർത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് നടത്തുത്. അഞ്ച് വർഷം കൊണ്ട് നടത്തുന്ന പദ്ധതിക്ക് ഈ വർഷം രണ്ടരലക്ഷം രൂപ മുടക്കിയുള്ള ബോധവൽക്കരണ -സഹായ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്. മെഡിക്കൽ ഓഫിസേർസ് സംഘടനയുടെ സഹകരണത്തോടെയാണ് സമൂഹത്തിലെ ഈ ഗുരുതര പ്രശ്നപരിഹാരത്തിന് നടപടി തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാറിൻ്റെ നേതൃത്വത്തിൽ നടന്ന സെമിനാർ വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഇടയാഴം സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ കെ.ബി. ഷാഹുൽ, വൈക്കം ഡിവൈഎസ്പി കെ.എൻ. രാജേഷ്, വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.എസ്. സുനിൽകുമാർ, ഫയർ സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, താലൂക്ക് ആശുപത്രിയിലെ മനോരോഗ വിദഗ്ധ ഡോ.ജി. രൂപശ്രീ, കൊതവറ കോളജ് എൻ.എസ്.എസ് പ്രോഗ്രാം കോ -ഓർഡിനേറ്റർ റോയ് മാത്യു, ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ബാബു, എം.കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.വി. ഹരിക്കുട്ടൻ, പി.എസ്. പുഷ്‌പമണി, പഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വൈക്കം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത് തുടങ്ങിയവർ ആദ്യ സെമിനാറിൽ പപങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും