🔴 BREAKING..

ആർ.എസ്.എസ് ഇന്ത്യയുടെ ചരിത്രപരമായ ഭൂതകാലത്തെ മാറ്റിയെഴുതുന്നു-പി സന്തോഷ് കുമാർ എം.പി

ആർ.എസ്.എസ് ഇന്ത്യയുടെ ചരിത്രപരമായ ഭൂതകാലത്തെ മാറ്റിയെഴുതുന്നു-പി സന്തോഷ് കുമാർ എം.പി
സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം പി.സന്തോഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി എന്നത് മാത്രമല്ല, ആർ എസ് എസ് ഉയർത്തിയ രാഷ്ടീയത്തെ പരാജയപ്പെടുത്തിയത് കൂടി ആയിരുന്നു സ്വാതന്ത്ര്യ സമരത്തിൻ്റെ വിജയമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എം.പി പറഞ്ഞു. സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. രാജ്യം  ഇന്ന് അഭിമുഖീകരിക്കുന്നത് ഗുരുതരമായ പ്രതിസന്ധിയാണ്. അന്ന് പരാജയപ്പെടുത്തിയ ബ്രിട്ടൺ ഇന്ന് ആത്ര വലിയ ശക്തി അല്ലെങ്കിലും ആര് എസ് എസ് രാജ്യത്തിന് വലിയ ഭീഷണി ഉയർത്തുകയാണ്. സംഘടിതമായ പ്രവർത്തനത്തിലൂടെ അവർ ദേശീയ രാഷ്ട്രീയത്തിൽ പിടി മുറുക്കി കഴിഞ്ഞു. ഈ അപകടാവസ്ഥയെ രാജ്യം എങ്ങനെ അഭിമുഖീകരിക്കണം എന്നതാണ് നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി.  കൃത്യമായും ഒരു ഹിന്ദു രാഷ്ട്രത്തിന് വേണ്ടി തന്നെയാണ് അവർ നില കൊള്ളുന്നത്. ഏറ്റവും അവസാനമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും ആർ എസ് എസ് നിയന്ത്രണത്തിൽ ഉള്ള സംവിധാനം ആയി മാറി. ഇന്ത്യയുടെ ചരിത്രപരമായ ഭൂതകാലത്തെ മാറ്റിയെഴുത്തുന്ന നടപടികൾ ആണ് വിദ്യാഭ്യാസ നയം. സ്വാതന്ത്ര്യ ചരിത്രത്തെ ഒറ്റ് കൊടുത്തവർ അതിൽ പങ്കെടുത്തു എന്ന് കാണിക്കാൻ തത്രപ്പെടുകയാണ്. നെഹ്റു ഉൾപ്പെടെയുള്ളവരെ രാഷ്ട്ര വിരുദ്ധരാക്കുന്ന, രാജ്യം നേരിടുന്ന പല പ്രശ്നങ്ങൾക്ക് കാരണക്കാർ ആക്കുന്ന നടപടികൾ ആണ് കേന്ദ്രം ചെയ്യുന്നത്. കോൺഗ്രസ് കുറച്ച് കൂടി ഗൗരവം ഉള്ള രാഷ്ട്രീയ സമീപനം കാണിച്ചിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാറ്റം ഉണ്ടാക്കാമായിരുന്നു. സമ്പന്നമായ ഭൂതകാലത്തിൻ്റെ ഹാങ് ഓവറിൽ നിന്നും കോൺഗ്രസ് പുറത്ത് വന്നില്ല. 'മതപരിവർത്തനം എന്ന ഇല്ലാത്ത കഥ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങൾക്കെ തിരെ ആക്രമണം അഴിച്ചു വിടുകയാണ്. പ്രത്യേകമായ ടാർഗറ്റ് നിശ്ചയിച്ച ആണ്  സംഘപരിവാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ വി.കെ. സന്തോഷ് കുമാർ, വി.ടി. തോമസ്, എം.എ.ഷാജി, സി.കെ. ആശ എം.എൽ.എ, ജിജോ ജോസഫ് എന്നിവരടങ്ങിയ പ്രസീഡിയമാണ് ആർ.ബിജു നഗറിൽ(വടക്കേനട എൻ.എസ്.എസ് ഓഡിറ്റോറിയം) നടക്കുന്ന സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, പി.പി.സുനീർ എം.പി, ടി.വി.ബാലൻ, സി.പി.മുരളി, പി.പ്രസാദ്, കെ.കെ.അഷ്റഫ്, പി.വസന്തം എന്നിവർ പ്രസംഗിച്ചു.വലിയ കവലയിൽ പ്രത്യേകം തയ്യാറാക്കിയ സ്ക്വയറിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കൊപ്പം മുതിർന്ന നേതാവ് പാലായിലെ കെ.എസ്.മാധവൻ പതാക ഉയർത്തി.  

വൈകിട്ട് 5.30ന് ജെട്ടി മൈതാനിയിലെ പി.എസ്.ശ്രീനിവാസൻ - സി.കെ.വിശ്വനാഥൻ നഗറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മശതാബ്ദി സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എം.എൽ.എ  അദ്ധ്യക്ഷയായിരുന്നു.  യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

നാളെ രാവിലെ 9.30ന് ആർ.ബിജു നഗറിൽ പ്രതിനിധി സമ്മേളനം തുടരും. ഉച്ചയ്ക്ക് ശേഷം പ്രതിനിധികളുടെ രാഷ്ട്രീയ - സംഘടന റിപ്പോർട്ടിൻ മേലുള്ള ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി മറുപടി പറയും. തുടർന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പുതിയ ജില്ലാ കൗൺസിലിനെയും തിരഞ്ഞെടുക്കും.