ആർ. വൈരമുത്തുവിന് ജ്‌ഞാനപീഠ പുരസ്ക്കാരം
ന്യൂദൽഹി: പ്രമുഖ കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്‌ഞാനപീഠ പുരസ്ക്കാരം. കവിതയും നോവലും ചലച്ചിത്ര ഗാനങ്ങളും ഉൾപ്പെടെ സാഹിത്യത്തിന് നൽകിയ അതുല്യമായ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം.
972-ൽ പ്രസിദ്ധീകരിച്ച വൈകരൈ മേഘങ്ങൾ എന്ന കവിതാ സമാഹാരത്തിലൂടെയാണ് വൈരമുത്തു തൻ്റെ സാഹിത്യ യാത്ര തുടക്കമിട്ടത്. കവിതകളും നോവലുകളുമായി 40-ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വൈരമുത്തു ഏകദേശം 7,500-ഓളം ഗാനങ്ങളാണ് വെള്ളിത്തിരയ്ക്കായി രചിച്ചത്. തമിഴ് സാഹിത്യത്തിലേക്ക് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഈ പരമോന്നത അംഗീകാരം വീണ്ടും എത്തുന്നത്. ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ഏഴ് തവണ നേടിയ ഇന്ത്യയിലെ ഏക വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്.
Comments ()