Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

കെ. അജിത്ത് കാൻഡിഡേറ്റ് കണക്ട് ആപ്പ് ലോഞ്ച് ചെയ്ത് യുവമോർച്ച യുവസംഗമം

കെ. അജിത്ത് കാൻഡിഡേറ്റ് കണക്ട് ആപ്പ് ലോഞ്ച് ചെയ്ത് യുവമോർച്ച യുവസംഗമം
യുവമോർച്ച യുവസംഗമത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിനെ യുവമോർച്ച പ്രവർത്തകർ സ്വീകരിക്കുന്നു

വൈക്കം: എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി യുവമോർച്ച വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുവസംഗമം നടത്തി. വൈകിട്ട് 5 മണിക്ക് വൈക്കം കച്ചേരിക്കവലയിലുള്ള എൻ.ഡി.എ ഓഫീസ് മൈതാനിയിൽ നടന്ന പരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. അപ്പു അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മനു പ്രസാദ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി ആമുഖ പ്രഭാഷണം നടത്തി. വൈക്കം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ. അജിത്തിനെ യുവമോർച്ച പ്രവർത്തകർ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. യോഗത്തിൽ കെ. അജിത്ത് കാൻഡിഡേറ്റ് കണക്ട് ആപ്പ് ലോഞ്ച് ചെയ്തു യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മനു പ്രസാദ് സ്ഥാനാർത്ഥി കെ. അജിത്തിനെ ആപ്പിൽ നിന്നും വീഡിയോ കോൾ ചെയ്ത് ലോഞ്ച് ചെയ്തു. ആൻഡ്രോയിഡിലും, പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാകും. സ്ഥാനാർത്ഥിയുമായി ഏതൊരാൾക്കും ഏത് സമയത്തും സംവദിക്കാനും തങ്ങളുടെ പരാതികളും, നിർദേശങ്ങളും ഇതിലൂടെ പങ്ക് വക്കാൻ സാധിക്കും. സ്ഥാനാർത്ഥി നേരിട്ട് തന്നെ മറുപടികളും ഇതിലൂടെ നൽകും. കെ. അജിത്തിൻ്റെ ഇലക്ഷൻ സോംഗ് യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി ലോഞ്ച് ചെയ്തു. തുടർന്ന് യു.എ.ഇയിൽ വച്ച് നടന്ന സെറ്റോ ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ പി. അരുണിമാ ദേവിയേയും, സ്റ്റേറ്റ് ലെവൽ അബാക്കസ് പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി അമൃതമോളെയും ആദരിച്ചു. യോഗത്തിൽ എം.കെ. മഹേഷ്, സുമേഷ് കൊല്ലേരിൽ, പി.സി. ബിനേഷ്കുമാർ, കെ.കെ. ലേഖ, പ്രീജു ശശി, വി. അമ്പിളി, പി.ഡി. സരസൻ, യുവമോർച്ച നേതാക്കളായ മനു കെ.എം, കൃഷ്ണകുമാർ, ശരത് മനോഹരൻ, വിഷ്ണു വേണു, അഭിലാഷ് എം.എൻ  എന്നിവർ സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും