|
Loading Weather...
Follow Us:
BREAKING

ആദ്യ ശ്രീബലി ഭക്തിസാന്ദ്രമായി

ആദ്യ ശ്രീബലി ഭക്തിസാന്ദ്രമായി
ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കൊടിയേറ്റിന് ശേഷം നടന്ന ശ്രീബലി

ആർ. സുരേഷ് ബാബു

വൈക്കം: ഉദയനാപുരം ക്ഷേത്രത്തിലെ ആദ്യ ശ്രീബലി ഭക്തിസാന്ദ്രമായി. കൊടിയേറ്റിന് ശേഷം നടന്ന ആദ്യ ശ്രീ ബലിക്ക് വേണാട്ടു മറ്റം ഗോപാലൻകുട്ടി ഉദയനാപുരത്തപ്പന്റെ തങ്കതിടമ്പേറ്റി. തേരോഴി രാമകുറുപ്പ്, വൈക്കം ചന്ദ്രൻ മാരാർ, ഉദയനാപുരം ഹരി, ഉദയനാപുരം രാജേഷ്, കലാപീഠം ഷൈമോൻ എന്നിവർ മേളത്തിന് നേതൃത്വം നൽകി.

അഹസ്സിന് അരിയളന്നു

ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്റ് നാളിലെ അഹസ്സിന് അരിയളന്നു. ഉദയ നാപുരത്തെ സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന അരിയളക്കലിന് ഭാരവാഹികളായ അയ്യേരി സോമൻ, ആർ. വിജയകുമാർ, എസ്. അശോക് കുമാർ, ഹരിക്കുട്ടൻ, ചന്ദ്ര മോഹൻ, എം.ആർ. അനിൽകുമാർ, ജി.വി.കെ. നായർ, ആർ. രവികുമാർ എൻ. ശിവൻ നായർ എന്നിവർ പങ്കെടുത്തു.


കലാമണ്ഡലത്തിൽ ദീപം തെളിഞ്ഞു

പെർമനെന്റ് ലോക അദലാത്ത് ചെയർ പേഴ്സൺ ശലിന വി.ജി. നായർ, ഹൈക്കോടതി വിജിലൻസ് രജിസ്റ്റ്രാർ മിനി ദാസ് എന്നിവർ ചേർന്നാണ് ദീപം തെളിയിക്കുന്നു


ഉൽസവത്തിന് കൊടിയേറിയതോടെ കലമണ്ഡപത്തിൽ ദീപം തെളിഞ്ഞു. പെർമനെന്റ് ലോക അദലാത്ത് ചെയർ പേഴ്സൺ ശലിന വി.ജി. നായർ, ഹൈക്കോടതി വിജിലൻസ് രജിസ്റ്റ്രാർ മിനി ദാസ് എന്നിവർ ചേർന്നാണ് ദീപം തെളിയിച്ചത്. ഈ വർഷത്തെ ഉദയനാപുരത്തപ്പൻ പുരസ്കാരം ഗായകൻ വി. ദേവാനാന്ദിന് നല്കി. ചടങ്ങിൽ അസിസ്റ്റൻഡ് കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ, സബ് ഗ്രൂപ്പ് ഓഫിസർ രാഹുൽ രാധാകൃഷ്ണൻ , വി.ആർ. ചന്ദ്രശേഖരൻ നായർ, കെ.എൻ. ഗിരിഷ്, ബിനു ലവ് ലാൻഡ്, ടി.എൻ. അനിൽകുമാർ, രത്നമ്മ കർത്താ, സുധിഷ് എന്നിവർ പങ്കെടുത്തു.