ആലപ്പുഴ അർത്തുങ്കല്‍ ബൈപാസിന് സമീപം വാഹനാപകടത്തില്‍ എ.സി മെക്കാനിക്കിന് ദാരുണാന്ത്യം
ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശി കമ്പിവളപ്പില്‍ കെ. നൗഷാദ് (58) ആണ് മരിച്ചത്. ഇന്നു രാവിലെ ആണ് അപകടമുണ്ടായത്. നൗഷാദ് രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments ()