ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വൈക്കത്തും വെച്ചുരും ഉൾപ്പെടെ കോട്ടയം ജില്ലയിലെ പഞ്ചായത്ത് നഗരസഭ പ്രദേശത്തും നിയന്ത്രണമുണ്ട്. കോട്ടയം ജില്ലയിലെ വെച്ചൂർ. വൈക്കം, ആർപ്പൂക്കര, ഏറ്റുമാനൂർ. അയ്മനം കുമരകം എന്നീ പഞ്ചായത്തുകളിലാണ് നിയന്ത്രണം. പക്ഷിപ്പനി സ്ഥിരീകരി ച്ച മുഹമ്മയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വൈക്കം മുനിസിപ്പാലിറ്റി പ്രദേശത്തും നിയന്ത്രിത മേഖലകളിലും പക്ഷികളുടേയും ഉൽപനങ്ങളുടേയും വില്പനക്കും കൈമാറ്റത്തിനും നിരോധനമുണ്ടാകും.
Comments ()