ആനപ്പുറത്ത് കയറാൻ ചവിട്ടുപടികൾ
ആർ. സുരേഷ്ബാബു
വൈക്കം: ആനപ്പുറത്ത് കയറുവാൻ കോണിപ്പടിയുമെത്തി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളിക്കുന്ന ആനയുടെ മുകളിൽ കയറുവാൻ ഇതാദ്യമായാണ് കോണിപ്പടി ഉപയോഗിച്ച് തുടങ്ങിയത്. എഴുന്നളള്ളിപ്പിന് എത്തുന്ന ചില ഗജവീരൻമാർ നട മടക്കാത്തതും ആനപ്പുറത്ത് കയറുന്നവരുടെ ബുദ്ധിമുട്ടും സുരക്ഷിതത്വവും കണക്കിലെടുത്താണ് കോണിപ്പടി നിർമ്മിച്ചത്. അഞ്ച് പടികളുള്ള, ഏകദേശം മൂന്നടി ഉയരത്തിൽ തയ്യാറാക്കിയ ഇരുമ്പ് കോണിപ്പടിയിലുടെയാണ് കഴിഞ്ഞ രണ്ട് ദിവസമായി തിടമ്പേറ്റുന്ന ആനയുടെ പുറത്ത് കയറുന്നത്.