ആവേശമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വൻഷൻ
വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് കണ്‍വന്‍ഷൻ ചേർന്നു. എസ്.എൻ.ഡി.പി യോഗം കുലശേഖരമംഗലം ശാഖാ ഹാളിൽ നടന്ന പഞ്ചായത്ത് കണ്‍വന്‍ഷന്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ ശെൽവരാജ് ഉദ്ഘാടനം ചെയ്തു. കെ.എ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ പി.വി. ഹരിക്കുട്ടന്‍, സി.പി.എം ഏരിയാ സെക്രട്ടറി ഡോ. സി.എം. കുസുമൻ, ബി. രാജേന്ദ്രൻ, പി.ജി. ജയചന്ദ്രൻ, കെ.എസ്. വേണുഗോപാൽ, മനു സിദ്ധാര്‍ത്ഥന്‍, ടി.എസ്. താജു, പി.ആര്‍. ശരത് കുമാര്‍, വി.ടി. പ്രതാപൻ, എം.ടി. ജോസഫ്, പി.എസ്. നൗഫൽ, എം.കെ. രാജേഷ്, കെ.ബി. വിഷ്ണുപ്രിയ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ ശെല്‍വരാജ്, കെ.എ രവീന്ദ്രന്‍, അമ്പിളി പ്രസന്നകുമാർ, കെ.ബി. രമ, പി പ്രീതി (രക്ഷാധികാരികള്‍), പി.ജി. ജയചന്ദ്രൻ (പ്രസിഡന്റ്), വി.ടി. പ്രതാപൻ (സെക്രട്ടറി), ബി ലാലു, മനു സിദ്ധാര്‍ത്ഥന്‍, കെ.പി. ജോൺ, എം.ടി. ജോസഫ്, പി.ആർ. സലില, എം.ജി. പൊന്നപ്പൻ, അപ്പുക്കുട്ടൻ ഇടക്കരി (വൈസ് പ്രസിഡന്റുമാര്‍), ബി. ഷിജു, സി. സുരേഷ് കുമാർ, എ. അൻവർ, കെ.എ. നാസർ, എസ്. അരുണ്‍കുമാര്‍, പി.കെ. ജിനചചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാര്‍), ടി.എസ്. താജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.