ആവേശമായി മേളപ്പെരുക്കം
ആർ. സുരേഷ്ബാബു
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേള വിസ്മയം ഒരുക്കി വൈക്കം ചന്ദ്രൻ മാരാരും സംഘവും. ഏഴാം ഉൽസവ ദിനത്തിൽ വൈകിട്ട് കാഴ്ചശ്രീബലിക്ക് ഒരുക്കിയ പഞ്ചവാദ്യം ആസ്വാദകർക്ക് ആവേശമായി. ഉദയനാപുരത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് ഗജവീരൻമാർ തെക്കുഭാഗത്തായി അണിനിരന്നപ്പോൾ പതികാലത്തിൽ പഞ്ചാവാദ്യത്തിന് തുടക്കമായി. ആദ്യ പ്രദക്ഷിണം പൂർത്തിയാക്കിയതോടെ കൊടിമര ചുവട്ടിൽ ത്രിപുടയിൽ സമാപനം. വൈക്കം ചന്ദ്രൻ മാരാർ, ചോറ്റാനാക്കര നന്ദപ്പ മാരാർ, ചോറ്റാനിക്കര സുഭാഷ് നാരായണ മാരാർ, ഏലൂർ അരുൺ ദേവ് വാര്യർ, കാവിൽ അജയൻ മാരാർ ചോറ്റാനാക്കര വേണുഗോപാൽ, കുമ്മത്ത് ഗിരിഷ് തുടങ്ങിയ 60 ൽ കലാകാരൻമാർ പഞ്ചവാദ്യത്തിൽ അണിചേർന്നു. മയിലാട്ടം അകമ്പടിയായി.