കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വൈക്കം: കണ്ടെയ്നർ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരിക്കോട് ആനകുഴിനിരപ്പിൽ സുനിൽ കുമാർ - ലാലി ദമ്പതികളുടെ മകൻ അമൽ സുനിൽ (21) ആണ് അന്തരിച്ചത്. കഴിഞ്ഞ 25-ാം തീയതി വൈകിട്ട് 3 മണിയോടെ പിറവം മാമല കവലയ്ക്ക് സമീപമായിരുന്നു അപകടം. അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് കണ്ടെയ്നർ ലോറിയുടെ പിൻഭാഗത്ത് തട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മരണം സംഭവിച്ചത്. സംസ്ക്കാരം നാളെ (മാർച്ച് 30, തിങ്കൾ) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഹോദരി: അഞ്ജു.
Comments ()