അഖണ്ഡനാമജപം
വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ മഠം ക്ഷേത്രത്തില്‍ അഖണ്ഡനാമജപം നടത്തി. ക്ഷേത്രം മഠാധിപതി രാമചന്ദ്ര സ്വാമി അഖണ്ഡനാമജപത്തിന് ദീപം തെളിയിച്ചു. മേല്‍ശാന്തി സി. പി. പ്രവീഷ് ചേര്‍ത്തല സഹകാര്‍മ്മികനായിരുന്നു. തുടര്‍ന്ന് ആചാര്യന്മാരും ഭക്തരും ചേര്‍ന്ന് അഖണ്ഡനാമജപം ചൊല്ലി. ക്ഷേത്രം പ്രസിഡന്റ് കെ. പ്രകാശന്‍, സെക്രട്ടറി പി. ബാലകൃഷ്ണ പിള്ള, പി.കെ. രാജന്‍, വി.കെ. മഹിപാല്‍, എസ്.കെ. മനോഹരന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധനയോടെ അഖണ്ഡനാമ സമര്‍പ്പണം നടത്തി.
Comments ()