Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പെണ്ണുടൽ (ചെറുകഥ)

പെണ്ണുടൽ (ചെറുകഥ)

പെണ്ണുടൽ  നഗ്നതയിലേക്ക് നടന്നു കയറുന്ന ആദ്യരാത്രിയിലാണ്... കതകിൽ മുട്ടുന്ന ശബ്ദം കട്ടുറുമ്പായത്. 

അവളെ പുതച്ചു കിടന്നിരുന്ന കറുത്ത കമ്പളം തെറി പറഞ്ഞെണീറ്റു.

ഓടാമ്പൽ പഴുതിലൂടെ വാർത്ത വന്നു.

"അയലോത്തെ രാമൻ മരിച്ചു....

"വാതിൽ തുറന്നടഞ്ഞു. പെണ്ണുടൽ മുറിയിൽ തനിച്ചായി. 

ജനിച്ച പടിയെണീറ്റ് ഇരുണ്ട രാത്രിയിലേക്ക് ജനൽപ്പാളി തുറന്നു.

മരണവീട്ടിൽ നിന്ന് പാതിരാവൊഴിഞ്ഞു നിന്നു.

പരേതൻ ഉമ്മറത്ത് ഇനിയും മരിക്കാത്ത ചിന്തകളെ കൂട് തുറന്നു വിട്ടിട്ട് നിശബ്ദനായ് കിടക്കുന്നു. ആളുകൾ  ചുറ്റിനിന്ന് ജീവിതം കൊണ്ട് അയാളെ കൊതിപ്പിച്ചു.

അവൾ കട്ടിലിലേക്ക് ഇരുന്നിട്ട്, ഉടുതുണി തിരയാതെ, അഴിഞ്ഞുലഞ്ഞ മുടിയിലെ ജഡപിടിച്ച ഇന്നലെകളിൽ വിരൽ തലോടി.

അവസാന അഭിമുഖ സംഭാഷണങ്ങളിലെ പിഴവുകൾ ഓരോന്നോരോന്നായ് ഇഴതിരിക്കുമ്പോൾ ഇനിയും മരിക്കാത്ത മുഖം വന്ന് ഓർമ്മകളുടെ തോളിൽ തട്ടി.

"എന്നെ വിട്ട് പോകരുത്...

"രാമന്റെ രോദനം അവളെവീണ്ടുംആ  ദിവസത്തിലേക്ക് എത്തിച്ചു. 

കയ്യിലെ കല്യാണക്കുറി അവന് നേരെ നീട്ടികൊണ്ട് പറഞ്ഞു.

"മറന്നേക്കണം.. പരസ്പരം പങ്കിട്ട ചിരിയുടെ നേരിയ പാടുകൾ പോലും  മനസ്സിൽ ബാക്കി വെയ്ക്കരുത്."

അങ്ങനെ പറയേണ്ടിയിരുന്നില്ലന്ന് പിന്നീട് ഒരായിരം തവണ മനസ്സിൽ തോന്നിയതുകൊണ്ടാവണം ഇത്തവണ അവൾ  കരഞ്ഞു. ശബ്ദം കുറച്ചുച്ചത്തിലായി.

ആളുകളിൽ ചിലർ വേലിത്തലപ്പിനപ്പുറം നിന്ന് എത്തി നോക്കി.

പെണ്ണുടൽ നാണിച്ചു തുണി യെടുത്ത് ചുറ്റി.

അഴിച്ചിട്ട മുടി വാരിക്കെട്ടുമ്പോളും രാമന്റെ വാക്കുകൾ പിന്തുടർന്നു. 

"എന്റെസങ്കൽപ്പങ്ങളിൽ  എന്നും ഒപ്പമുണ്ടാകും..."

അയാൾ വാങ്ങിക്കാതെ കയ്യിൽ ഇരുന്ന് മുഷിഞ്ഞ കല്യാണക്കുറി ആ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട്അലറി.

" വേണ്ട..... എല്ലാം മറന്നേക്കണം"

വേണ്ടിയിരുന്നില്ല. പാവംഎങ്ങനെയെങ്കിലും ജീവിച്ചോട്ടെ എന്ന് കരുതിയാൽ മതിയായിരുന്നു. 

ദൂരെ മരണം കണ്ട് പോകുന്നവർ പരസ്പരം എന്തൊക്കയോ പറയുന്നുണ്ട്. ചെവിയോർത്തു നോക്കി.

"പ്രണയമരണമായിരുന്നു."

ഇതിനിടയിൽ ഓടാമ്പൽ കലമ്പി.

കറുത്ത കമ്പളം ദേഹത്തേക്ക് വീഴുകയും ചെയ്തു.

കിതപ്പിനിടയിലും പെണ്ണുടൽ ചെവിയോർത്തു...

മരണവീട്  ചോദിക്കുന്നു

ഇനി കാണാൻ ആരേലും.......?

രചന: ബിബിൻ രാമദാസ്

Mob: +971 56 3068598

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും